ചെറുശ്ശേരിയുടെ ശുദ്ധമലയാളം
പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചെറുശ്ശേരി നമ്പൂതിരിയാണ് കൃഷ്ണഗാഥയുടെ രചയിതാവ്,കോലത്തുനാട് ഭരിച്ചിരുന്ന ഉദയവര്‍മരാജാവിന്‍റെ സദസ്യനായിരുന്നു അദ്ദേഹം,
കൃഷ്ണപ്പാട്ട് എന്നും അറിയപ്പെടുന്ന ഈ കൃതിയില്‍ ശ്രീകൃഷ്ണന്റെ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള സംഭവങ്ങളാണ് വര്‍ണിച്ചിരിക്കുന്നത്.മഞ്ജരിയാണ് വൃത്തം,
കൃഷ്ണഗാഥ രചിച്ചതിന് പിന്നില്‍ ഒരു ഐതിഹ്യം ഉണ്ട്, ഉദയവര്‍മ രാജാവും ചെറുശ്ശേരിയും തമ്മില്‍ നടന്ന ചതുരംഗമത്സരത്തില്‍ രാജാവിനെ ജയിപ്പിക്കാനായി രാജ്ഞി ഒരു പാട്ട് പാടി, ആ ഈണത്തില്‍ നിന്നാണത്രേ ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത്.