EncyclopediaWild Life

മലേഷ്യയില്‍ പല്ലി ചിലച്ചാല്‍…..

നമ്മുടെ നാട്ടില്‍ പല്ലി ചിലയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചില വിശ്വാസങ്ങള്‍ ഉണ്ട്.അതുപോലെയുള്ള ചില വിശ്വാസങ്ങള്‍ മലേഷ്യയിലുമുണ്ട്. മലേഷ്യയിലും സമീപരാജ്യങ്ങളില്‍ കാണപ്പെടുന്ന ഒരിനം പല്ലികളാണ് ടോക്കോ.ഏകദേശം ഒരടിയോളം വലിപ്പം വയ്ക്കുന്ന ഇവ സാമാന്യം ഉച്ചത്തില്‍ ശബ്ദമുണ്ടാക്കും.ഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും അടയാളമായാണ് മലേഷ്യക്കാര്‍ ടോക്കോ യെ കരുതുന്നത്.ഒരു പുതിയ വീടിന്റെ പണി തീര്‍ന്നാല്‍ അതിനുള്ളില്‍ നിന്ന് ആദ്യമായി ടോക്കോ ചില്യ്ക്കുന്നതിനെടുക്കുന്ന സമയം വീട്ടുകാരന്റെ സൗഭാഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നത്രേ! വേഗം വന്നെത്തും.ഒരു കുഞ്ഞു ജനിചാലുടന്‍ ടോക്കോ ചിലയ്ക്കുന്നത് കേട്ടാല്‍ ഒന്നുറപ്പിയ്ക്കാം; കുഞ്ഞിന്റെ ജീവിതം അനന്ദപൂരിതം!
എന്നാല്‍ ചിലയിനം പല്ലികളെ വിഷമുണ്ടെന്ന് ഭയന്ന് ആ നാട്ടുകാര്‍ കൊന്നുകളയാറുമുണ്ട്.’ബെന്റ്-ട്വോഡ് ജെക്കോ ആണ് അതിലൊന്ന്. പല്ലികളില്‍ മിക്കതിനും വിഷമില്ല എന്നതാണ് സത്യം.
ഓസ്ട്രേലിയന്‍ പ്രദേശങ്ങളിലും ഒരിനം പല്ലിയെ കൊടിയ വിഷമുള്ളവയായി കണക്കാക്കുന്നു. പാറക്കെട്ടുകളില്‍ ജീവിക്കുന്ന ഡിപ്ലോ ഡാക്ട്ടൈലസ് വിറ്റാട്ടറ്റസ് എന്നാ പല്ലിയാണ് അത്.മൂന്നര ഇഞ്ചു മാത്രം നീളമുള്ള ഈ പല്ലിയെ ആ നാട്ടുകാര്‍ ഭയത്തോടെ വിളിക്കുന്നത്.റോക്ക് അഡാര്‍ എന്നത് അന്നാട്ടിലെ ഏറ്റവും വിഷമുള്ള അണലിപ്പാമ്പിന്റെ പേരാണെന്നോര്‍ക്കണം.