കാര്‍ഷിക-വിള മ്യൂസിയം
കേരളത്തിന്റെ സമൃദ്ധമായ കാര്‍ഷിക പാരമ്പര്യം വിളിച്ചോതുന്ന ഒട്ടനവധി പ്രദര്ശനവസ്തുക്കള് നിറഞ്ഞ മ്യൂസിയമാണ് കാര്‍ഷിക-വിള മ്യൂസിയം തിരുവന്തപുരത്ത് ആനയറയിലുള്ള വെണ്‍പാലവട്ടത്താണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്,പലതരം കാര്‍ഷികോപകരണങ്ങള്‍, കൃഷിയുമായി ബന്ധപ്പെട്ട പാത്രങ്ങള്‍ എന്നിവയൊക്കെ ഇവിടെ ക്രമീകരിച്ചിരിക്കുന്നു.ഫോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സഹായത്തോടുകൂടി കേരളാ കാര്‍ഷിക മാനേജ്മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്, വിവിധയിനം ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നിറഞ്ഞ ഒരു ഗാര്‍ഡനും ഇവിടെക്കാണാ൦.