അറയ്ക്കല്‍ മ്യൂസിയം
കണ്ണൂര്‍ പട്ടണത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മ്യൂസിയമാണ് അറയ്ക്കല്‍ മ്യൂസിയം.കേരളത്തിലെ ഒരേയൊരു മുസ്‌ലീം രാജവംശമായിരുന്ന അറയ്ക്കല്‍ രാജവംശത്തിന്‍റെ ആസ്ഥാനമായിരുന്നു ഇവിടം, 2005-ലാണ് ഇത് മ്യൂസിയമാക്കി മാറ്റിയത്, വിവിധ കാലഘട്ടങ്ങളിലെ രാജാക്കന്മാരുടെയും ബീബിമാരുടെയും ചിത്രങ്ങള്‍, തോക്കുകള്‍ മറ്റ് ആയുധങ്ങള്‍, ടെലഫോണുകള്‍ എന്നിവ ഇവിടുത്തെ ശേഖരത്തില്‍പ്പെടുന്നു.