EncyclopediaWild Life

കട്ടിയേറിയ പുറംകുപ്പായം

ചെതുമ്പലുകള്‍കൊണ്ട് മൂടിയ പുറം കുപ്പായമാണ് ഉരഗങ്ങള്‍ക്ക്. പാമ്പുകളുടെയും ചിലയിനം പല്ലികളുടെയും തൊലി വഴുവഴുപ്പുള്ളതായി തോന്നും.എങ്കിലും പൊതുവേ ഉരഗങ്ങളുടെ ചെതുമ്പലുകള്‍ ജലാംശമില്ലാതെ ഉണങ്ങിയതാണ്.
ത്വക്കിലെ ഏറ്റവും പുറത്തെ പാളിയാണ് ചെതുമ്പലുകളായി മാറിയിരിക്കുന്നത്. ജീവനില്ലാത്ത കോശങ്ങളില്‍ അടിഞ്ഞുകൂടുന്ന കെരാറ്റിന്‍ എന്ന വസ്തുവാണ് ഇവയ്ക്ക് ബലവും കാഠിന്യവും നല്‍കുന്നത്.
ഉരഗങ്ങളുടെ കട്ടിയേറിയ പുറംതോട് ഇടയ്ക്കിടെ പൊഴിഞ്ഞു പോകാറുണ്ട്.പല്ലിവര്‍ഗത്തില്‍പ്പെട്ട ഉരഗങ്ങളില്‍ പല പാളികളായി പുറംതൊലി പൊളിഞ്ഞു പോകുന്നു.പമ്പുകളില്‍ ഇത് ഒന്നാകെയാണ് പൊഴിഞ്ഞു പോകുന്നത്. ‘ഉറയൂരുക’എന്നും ‘പടം പൊഴിക്കുക’ എന്നും മറ്റും നമ്മുടെ നാട്ടില്‍ പറയപ്പെടുന്ന ഇതിന് മോള്‍ട്ടിംഗ് എന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്.
ചില ഉരഗങ്ങളില്‍ ചെതുമ്പലുകള്‍ മുള്ളുകള്‍ പോലെ രൂപപ്പെട്ടിരിക്കുന്നതും കാണാം.മുതലകളുടെ പുറംകവചം രൂപപ്പെട്ടിരിക്കുന്നതു കട്ടിയേറിയ ചെതുമ്പലുകള്‍ ഒന്നിച്ചു ചേര്‍ന്നാണ്.ആമയുടെ പുറംതോടും രൂപമാറ്റം വന്ന ചെതുമ്പലുകള്‍ തന്നെ.
റാറ്റില്‍സ്നേക്ക് എന്ന ഒരിനം പാമ്പുകളില്‍ വാലിനറ്റത്തെ ചെതുമ്പലുകള്‍ക്ക് രൂപമാറ്റം വന്ന് പൊള്ളയായ ചെപ്പുകള്‍ പോലുള്ള ഒരു ഭാഗം രൂപപ്പെട്ടിരിക്കുന്നത് കാണാം. വാലുയര്‍ത്തിപ്പിടിച്ച് ചലിപ്പിക്കുമ്പോള്‍ ഒരു പ്രത്യേക ശബ്ദം കേള്‍ക്കും. ശത്രുക്കള്‍ക്കുള്ള മുന്നറിയിപ്പാണ് ഇത്.
സോ സ്കെയില്‍ഡ് വൈപ്പര്‍’ എന്ന അണലി പാമ്പുകളില്‍ ശരീരത്തിന്റെ വശങ്ങളില്‍ അറക്കവാളിന്റെ പല്ലുകള്‍ പോലെ എഴുന്നുനില്‍കുന്ന ചെതുമ്പലുകളുണ്ട്. ഇവ കൂട്ടിയുരസി ഈ പാമ്പുകള്‍ ശബ്ദമുണ്ടാക്കാറുണ്ട്.
പാമ്പുകളുടെ ശരീരത്തിനടിഭാഗത്തെ ഒന്നോ രണ്ടോ നിര ചെതുമ്പലുകള്‍ നീണ്ടു പരന്നവയായിരിക്കും. പാമ്പുകള്‍ നീണ്ടു പരന്നവയായിരിക്കും. പാമ്പുകള്‍ സഞ്ചരിക്കുമ്പോള്‍ ഈ ചെതുമ്പലുകള്‍ സഞ്ചരിക്കുമ്പോള്‍, ഈ ചെതുമ്പലുകള്‍ നിലത്തൂന്നിയാണ് ശരീരം മുന്നോട്ടു നീക്കുന്നത്.ചെതുമ്പലുകള്‍ നിലത്തൂന്നി സഞ്ചരിക്കാന്‍ പരുപരുത്ത പ്രതലം ആവശ്യമാണ്.മിനുസമേറിയ തറയില്‍ നീങ്ങാന്‍ പാമ്പുകള്‍ പ്രയാസപ്പെടും.പമ്പുകളില്‍ തലയ്ക്കു മീതെയുള്ള ചെതുമ്പലുകള്‍ നിരത്തിയിരിക്കുന്നത് പ്രത്യേകത രീതിയിലാണ്. ഇത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് പാമ്പുകളുടെ ഇനങ്ങളെ വേര്‍തിരിച്ചറിയാനുള്ള ഏറ്റവും ശാസ്ത്രീയമായ മാര്‍ഗം. വിഷമുള്ള പാമ്പിനെയും ഇല്ലാത്തവയേയും ഈ രീതിയില്‍ കൃത്യമായി തിരിച്ചറിയാനാകും.