നാട്ടറിവ് മ്യൂസിയം
നഷ്ടപ്പെട്ടു പോകുന്ന നമ്മുടെ നാട്ടറിവുകളെ ഒരുമിച്ചു ചേര്‍ക്കുന്ന മ്യൂസിയമാണ് ഫോക്ക് ലോര്‍ മ്യൂസിയം, കൊച്ചിയിലെ തേവരയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്, ഈ മ്യൂസിയത്തിന്‍റെ പുറമെനിന്നുള്ള കാഴ്ച പോലും അതിമനോഹരമാണ്.
തിരുവിതാകൂര്‍ ശൈലിയില്‍ ചെങ്കല്ലിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്, വാസ്തു ശില്പങ്ങളും ചിത്രപ്പണികളുമൊക്കെ നിറഞ്ഞ മ്യൂസിയത്തില്‍ കേരളചരിത്രവും നാട്ടറിവുകളുമൊക്കെ വിവരിക്കുന്നു.കേരളത്തിലെ പരമ്പരാഗത സംഗീതോപകരണങ്ങള്‍, വിളക്കുകള്‍, തടിയില്‍ തീര്‍ത്ത ശില്പങ്ങള്‍, വിവിധ നൃത്ത രൂപങ്ങള്‍ അവയുടെ വസ്ത്രങ്ങള്‍ എന്നിവയൊക്കെ ഈ മ്യൂസിയത്തിലുണ്ട്.ഒരു ഫോക്ക് ലോര്‍ തിയറ്ററും ഇവിടെ പ്രവര്‍ത്തിക്കുന്നു,ഒട്ടേറെ വിദേശികളെ ആകര്‍ഷിക്കുന്ന മ്യൂസിയമാണിത്.