ഗോത്രവര്‍ഗ മ്യൂസിയം
കേരളത്തിലെ ആദിവാസികളുടെ ചരിത്രം, അവരുടെ ജീവിതരീതികള്‍, കൃഷി, സംസ്കാരം, വിവാഹചാരങ്ങള്‍ തുടങ്ങിയവയൊക്കെ വിവരിക്കുന്ന മ്യൂസിയമാണ് ഗോത്രവര്‍ഗ മ്യൂസിയം ഇടുക്കി ജില്ലയിലെ തേക്കടിയില്‍ ഇത് സ്ഥിതിചെയ്യുന്നു.പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മന്നാന്‍ ഗോത്രവര്‍ഗക്കാരുടെ കുടിലുകളിലാണ് ഗോത്രവര്‍ഗ മ്യൂസിയം ഒരുക്കിയിരിക്കുന്നത്, ആദിവാസികളുടെ വേട്ടയാടല്‍ ഉപകരണങ്ങള്‍,അവര്‍ ഉപയോഗിക്കുന്ന വിവിധയിനം മരുന്നുകള്‍ എന്നിവയും ഈ മ്യൂസിയത്തിലുണ്ട്.