EncyclopediaHistory

കുതിരമാളിക മ്യൂസിയം

തിരുവനന്തപുരത്ത് കിഴക്കേകോട്ടയിലാണ് ഈ’ മ്യൂസിയം നിലകൊള്ളുന്നത്, കുതിരകളുടെ ശില്പമാതൃകകളുള്ളതിനാലാണ് ഈ പേര് വന്നത്, പുത്തന്‍മാളിക എന്നൊരു പേരും ഈ കൊട്ടാരത്തിനുണ്ട്.
സ്വാതി തിരുനാള്‍ ബാലരാമവര്‍മ പണികഴിപ്പിച്ചതാണീ കൊട്ടാരം, തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഓയില്‍ ചിത്രങ്ങള്‍, കഥകളിമുദ്രകള്‍, ആഭരണങ്ങള്‍, സംഗീതോപകരണങ്ങള്‍ തുടങ്ങിയവയും സ്വരങ്ങള്‍ പൊഴിക്കുന്ന സംഗീതവും ഇവിടുത്തെ കാഴ്ചകളാണ്, കുതിരമാളിക മ്യൂസിയം തിരുവന്തപുരം ജില്ലാ മ്യൂസിയമായി രൂപകല്‍പന ചെയ്യ്തുവരികയാണിന്ന്.