EncyclopediaHistory

മട്ടാഞ്ചേരി പാലസ് മ്യൂസിയം

എറണാകുളം ജില്ലയില്‍, ജുതടൗണിനടുത്തായാണ് മട്ടാഞ്ചേരി പാലസ്, 1555-ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചതാണീ കൊട്ടാരം, പിന്നീട് ഡച്ചുകാര്‍ ഇത് സ്വന്തമാകുകയും പുതുക്കിപ്പണിയുകയും ചെയ്തു, അതിനാല്‍ ഡച്ച്‌ പാലസ് എന്നും ഈ കൊട്ടാരത്തിന് പേരുണ്ട്, ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള ഈ കൊട്ടാരം 1986-ലാണ് മ്യൂസിയമാക്കി മാറ്റിയത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കേരളത്തില്‍ ഏറ്റെടുത്തു നടത്തുന്ന ഒരേയൊരു മ്യൂസിയമാണ് മട്ടാഞ്ചേരി പാലസ്, കേരളത്തിലെ ഏറ്റവും പുരാതനമായ പാലസ് മ്യൂസിയവും ഇത് തന്നെ. കൊച്ചി രാജവംശത്തിന്‍റെ ഉടവാളുകള്‍, തലപ്പാവുകള്‍, നാണയങ്ങള്‍, രാജാക്കന്മാരുടെ ചിത്രങ്ങള്‍, ഡച്ച് പെയിന്റിങ്ങുകള്‍ എന്നിവ ഇവിടുത്തെ പ്രധാന കാഴ്ചവസ്തുക്കളാണ്, രാമായണത്തെ ആസ്പദമാക്കിയുള്ള ചുവര്‍ചിത്ര പെയിന്റിങ്ങുകളും ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നു.