കഷണ്ടിത്തലയുമായി വാക്കാരിയപ്പൂപ്പന്‍
കണ്ടാലോ അപ്പൂപ്പന്‍. അഭ്യാസത്തിലോ മഹാകേമനും തെക്കേ അമേരിക്കയിലെ ആമസോണ്‍ കാടുകളിലെ വാക്കാരി വാനരന്മാരെ ഇങ്ങനെ വിശേഷിപ്പിക്കാം.
കഷണ്ടിത്തലയാണിവരുടെ പ്രത്യേകത. പലയിനങ്ങളില്‍പെട്ട വാക്കാരികളുണ്ട്. നിറത്തില്‍ വ്യത്യാസമുണ്ടാവുമെങ്കിലും എല്ലാവരുടെയും തല മൊട്ട തന്നെ!
കുങ്കുമനിറത്തിലുള്ള കഷണ്ടിയും അതേനിറത്തില്‍ തന്നെയുള്ള ദേഹവുമാണ് ‘ബാള്‍സ് വാക്കാരിയ്ക്ക്. കരിംതലയന്‍ വാക്കാരിയുടെ തലയും കൈകാലുകളും കറുപ്പ് നിറത്തിലും ദേഹം തവിട്ടു നിറത്തിലുമാണ്. തലയില്‍ അവിടവിടെ ഏതാനും രോമങ്ങളെ കാണൂ. അഭ്യാസത്തില്‍ വാക്കാരികള്‍ മിടുക്കരാണ്. മരക്കൊമ്പുകളില്‍ നിന്നും ചാടുമ്പോള്‍ കൈകള്‍ മുന്നോട്ടു നീട്ടിപ്പിടിച്ച് വായുവില്‍ കുതിച്ചുയരുന്ന ഇവരുടെ വിരുത് കാണേണ്ടത് തന്നെ!
അധികം ബഹളമുണ്ടാക്കാതെ കാട്ടില്‍ ഒതുങ്ങിക്കഴിയുന്നവരാണ് വാക്കാരികള്‍.ഉയര്‍ന്ന വൃക്ഷത്തലപ്പുകളില്‍ കഴിയാനാണിവ ഇഷ്ടപ്പെടുന്നത്. തെക്കേ അമേരിക്കയിലെ ചില കാട്ടു ജാതിക്കാര്‍ വീര്യം കുറഞ്ഞ വിഷം പുരട്ടിയ അമ്പുകളെയ്ത് ഇവയെ പിടിക്കാറുണ്ട്. അമ്പേറ്റ് മയങ്ങിവീഴുന്നവയ്ക്ക് അല്പം ഉപ്പ് കൊടുക്കും. അതോടെ ബോധം തിരിച്ചുകിട്ടുമത്രേ!
വാക്കാരികള്‍ വളരെ വേഗം മനുഷ്യരോട് ഇണങ്ങും.