ചക്മാ ബബൂണ്‍
തെക്കേ ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ബാബൂണുകള്‍ ആണിവ.ഇവയ്ക്ക് ഗോത്രവര്ഗക്കാരിട്ട പേരാണ് ചക്മാ ബബൂണ്‍ എന്നത്. വാലിന്റെ പ്രത്യേകത മൂലം ഇവയെ പിഗ് ടെയില്‍ഡ് ബാബൂണുകള്‍ എന്നും വിളിക്കുന്നു. നരച്ച കറുപ്പ് നിറമാണ് ഇവയ്ക്ക്. കഴുത്തിനു ചുറ്റും സടരോമങ്ങളില്ല. വാലിനറ്റത്ത് രോമക്കൂട്ടവുമില്ല കാട്ടുചെടികളുടെ കിഴങ്ങുകള്‍ ആണ് ഇവയുടെ ഇഷ്ടഭക്ഷണം. മണ്ണിനടിയില്‍ നിന്ന് ഇത് മാന്തിയെടുക്കാന്‍ ഇവയ്ക്ക് പ്രത്യേക വിരുതുണ്ട്. ബബൂണ്‍സ് ഇക്സിയ’ എന്ന കാട്ടുലില്ലിയുടെ കിഴങ്ങുകള്‍ ചക്മാ ബബൂണുകള്‍ക്ക് വലിയ ഇഷ്ടമാണ്.
മറ്റു കുരങ്ങുകളെപ്പോലെ ഇലകളും കായ്കളുമൊന്നും ഇവ തിന്നാറില്ല. മാത്രമല്ല വെട്ടുകിളികള്‍,തെലുകള്,പുഴുക്കള്‍ തുടങ്ങിയ നോണ്‍വെജിറ്റെറിയന്‍ ഭക്ഷണം ഇവ അകത്താക്കുകയും ചെയ്യും. നിറത്തിന് അല്പം വ്യത്യാസമുള്ള പലയിനങ്ങളും ഇവയ്ക്കിടയിലുണ്ട്.