മ്യൂസിയങ്ങള്‍ ഇന്ത്യയില്‍
1784-ല്‍ റോയല്‍ ഏഷ്യാറ്റിക്ക് സൊസൈറ്റില്‍ ബംഗാളില്‍ സ്ഥാപിച്ചതോടെയാണ് മ്യൂസിയം എന്ന ആശയത്തിന് ഇന്ത്യയില്‍ തുടക്കമായത്.ഈ സംഘടനയുടെ നേതൃത്വത്തില്‍ പെയിന്റിംഗ് ഹാളുകളും കലാശാലകളുമൊക്കെ തുടങ്ങിയെങ്കിലും മ്യൂസിയം എന്ന ഗണത്തില്‍ പെടുത്താവുന്നവയായിരുന്നില്ല അവ.പിന്നീട് 1814-ല്‍ സര്‍ വില്യം ജോണ്‍സിന്‍റെ ശ്രമഫലമായി കല്‍ക്കട്ടയില്‍ ഓറിയന്റല്‍ മ്യൂസിയം ആരംഭിച്ചു. ഇന്ന് ഇന്ത്യന്‍ മ്യൂസിയം എന്നറിയപ്പെടുന്ന ഇതാണ് ആധുനിക ഇന്ത്യയിലെ ആദ്യമ്യൂസിയം ആറു ഗാലറികളിലായി ഒട്ടനവധി വസ്തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയം ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയം,മുംബൈയിലെ പ്രിന്‍സ് ഓഫ് വെയില്‍സ് മ്യൂസിയം, ഹൈദരാബാദിലെ സലാര്‍ജങ്ങ് മ്യൂസിയം , അഹമ്മദാബാദിലെ കാലിക്കോ മ്യൂസിയം ഓഫ് ടെക്സ്റ്റൈല്‍,ന്യൂഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേന്‍ ആര്‍ട്സ് എന്നിവയാണ് ഇന്ത്യയിലെ പ്രധാന മ്യൂസിയങ്ങള്‍.