ബുദ്ധിമാന്മാരില്‍ രണ്ടാമന്‍
ജന്തുലോകത്തില്‍ മനുഷ്യരുടെ ഏറ്റവും അടുത്ത ബന്ധുവാരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, ചിമ്പാന്‍സി , മനുഷ്യരുടെ പരിണാമത്തെക്കുറിച്ചു നിരവധി സൂചനകളും ചിമ്പാന്‍സികള്‍ നല്‍കുന്നുണ്ട്.
പൊതുവേ ആള്‍ക്കുരങ്ങുകള്‍ക്ക് മറ്റു വാനരന്മാരേക്കാള്‍ ബുദ്ധി കൂടുതലാണ്, ചിമ്പാന്‍സികളാകട്ടെ ആള്‍ക്കുരങ്ങുകള്‍ക്കിടയിലെ ബുദ്ധിരാക്ഷസന്മാരും മനുഷ്യന്‍ മാത്രമാണ് ബുദ്ധിയില്‍ ചിമ്പാന്‍സിക്കു മുന്നില്‍ നില്‍ക്കുന്നത്.
ചിമ്പാന്‍സിയുടെ തലച്ചോറില്‍ ന്യൂറോകോര്‍ട്ടക്സ് എന്ന ചിന്തിക്കുന്നത് ഒരു ഭാഗം ഉണ്ട്, ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തരീതികളില്‍ പെരുമാറാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കാനുമൊക്കെ കഴിയുന്നത് ന്യൂറോ കോര്‍ട്ടക്സിന്റെ സഹായം കൊണ്ടാണ്. ചിമ്പാന്‍സികള്‍ക്ക് കുട്ടിക്കാലം കൂടുതലുള്ളതിനാല്‍ തലച്ചോറിന്‍റെ പൂര്‍ണവളര്‍ച്ചയ്ക്ക് വേണ്ടത്ര സമയവും ലഭിക്കുന്നു, ചിമ്പാന്‍സികള്‍ ഉള്‍പ്പെട്ട വാലില്ലാക്കുരങ്ങുകളുടെ പല സ്വഭാവരീതികളും അവ പണ്ടേ പ്രകടിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
പരിണാമദശയില്‍ കുരങ്ങുകളുടെ എണ്ണം കൂടുകയും വാലില്ലാക്കുരങ്ങുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തതായി കരുതപ്പെടുന്നു.കുരങ്ങുകള്‍ പഴുത്തും , പഴുക്കാത്തതുമായ കായ്കള്‍ ഭക്ഷിക്കുമ്പോള്‍ വാലില്ലാക്കുരങ്ങുകള്‍ പഴുത്തവ മാത്രമെ തിന്നു.
ഇന്ന് വാലില്ലാക്കുരങ്ങുകളുടെ രണ്ടു വര്‍ഗക്കാര്‍ മാത്രമേയുള്ളൂ, ഒരു വര്‍ഗത്തില്‍ ഗിബ്ബണുകളും മറ്റേ വര്‍ഗത്തില്‍ ഒറാങ്ങ് ഉട്ടാന്‍, ഗോറില്ല, ബോണോബോ,ചിമ്പാന്‍സി എന്നിവയും ഉള്‍പെടുന്നു.
ആദിമനുഷ്യരേയും രണ്ടാമത്തെ കൂട്ടത്തില്‍പ്പെടുത്താം. അവര്‍ ലോകം മുഴുവന്‍ വ്യാപിച്ചു,പരിണാമങ്ങള്‍ക്കു വിധേയരായപ്പോള്‍ വാലില്ലാക്കുരങ്ങുകള്‍ ചില പ്രദേശത്തു മാത്രമായി ഒതുങ്ങി,
ഒറാങ്ങ് ഉട്ടാന്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ ബോര്‍ണിയോ-സുമാത്രാ ദ്വീപുകളില്‍ മാത്രമാണ് കാണപ്പെടുന്നത്, ആഫ്രിക്കയുടെ മധ്യഭാഗത്തും പടിഞ്ഞാറുഭാഗത്തുമാണ് ഗോറില്ലകള്‍ ഉള്ളത്, ചിമ്പാന്‍സികളും ആഫ്രിക്കയുടെ കിഴക്കും പടിഞ്ഞാറും മധ്യഭാഗത്തും കാണപ്പെടുന്നു.
ചിമ്പാന്‍സി എന്ന് പറയുമ്പോള്‍ കോമണ്‍ ചിമ്പാന്‍സികളെയാണ് ഉദ്ദേശിക്കുന്നത്. ഇവ എണ്ണത്തില്‍ ഇന്ന് വളരെ കുറവാണ്. ചിമ്പാന്‍സികളിലെ രണ്ടാമത്തെ കൂട്ടരാണ് പിഗ്മി ചിമ്പാന്‍സി അഥവാ ബോണോബോ. പേരു സൂചിപ്പിക്കുന്നതുപോലെ പിഗ്മി ചിമ്പാന്‍സികള്‍ തീരെ വലിപ്പം കുറഞ്ഞവയല്ല.
ഇരുകൂട്ടര്‍ക്കും ഒരുപോലെയുള്ള വലിയ ചെവികളും മുന്നോട്ടുന്തിയ ചുണ്ടുകളും പുരികങ്ങളുമുണ്ട്. വളരെ സൂക്ഷിച്ചു നോക്കിയാലേ ഇവ തമ്മിലുള്ള ചെറിയ വ്യത്യാസങ്ങള്‍ ശ്രദ്ധിക്കപ്പെടൂ.