EncyclopediaHistory

മാറുന്ന സ്വര്‍ണവില

ഇടയ്ക്കിടയ്ക്ക് സ്വര്‍ണവില കൂടുന്നതിന്‍റെയും കുറയുന്നതിന്റെയുമൊക്കെ വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്.എന്തുകൊണ്ടാണ് സ്വര്‍ണവില ഇങ്ങനെ ചാടിക്കളിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഏതെങ്കിലും ഒരു വ്യക്തിയോ സംഘടനയോ അല്ല ഇതിനു പിന്നില്‍, പിന്നെയോ ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാരത്തിലും ബന്ധങ്ങളിലും ഉണ്ടാകുന്ന നേരിയ മാറ്റങ്ങള്‍ പോലും സ്വര്‍ണവിലയെ ബാധിക്കും. അത്തരം ചില കാരണങ്ങള്‍ ഉണ്ട്.
ലോകരാജ്യങ്ങളുടെയെല്ലാം പക്കല്‍ സ്വര്‍ണനിക്ഷേപം ഉണ്ട്. ഒരു രാജ്യത്തെ കേന്ദ്രബാങ്ക് ആ രാജ്യത്തെ സ്വര്‍ണനിക്ഷേപത്തില്‍ കുറച്ചെടുത്ത് വിപണിയിലിറക്കാന്‍ തീരുമാനിച്ചാല്‍ അത് സ്വര്‍ണ വില കുറയാന്‍ കാരണമാകും.ഒരു പുതിയ സ്വര്‍ണനിക്ഷേപം കണ്ടെത്തിയാലും ഇത് സംഭവിക്കാം.വിപണിയില്‍ സ്വര്‍ണം കൂടുന്നതാണ് ഇതിനു കാരണം ഇനി സ്വര്‍ണത്തിന്‍റെ ലഭ്യത കുറയുകയും ആവശ്യം കൂടുകയും ചെയ്‌താല്‍ വില ടപ്പേ എന്ന് കുതിച്ചുകയറും, ഇതൊന്നും കൂടാതെ ആളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതും പിന്‍വലിക്കുന്നതും എല്ലാം സ്വര്‍ണവിലയെ ബാധിക്കും.
രാജ്യാന്തരവ്യാപാരങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന കറന്‍സിയായ അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസവും സ്വര്‍ണത്തെ ബാധിക്കും.തീര്‍ന്നില്ല, പ്രബലരായ രാജ്യങ്ങള്‍ തമ്മിലുള്ള അടുപ്പവും അകല്‍ച്ചയും യുദ്ധവുമെല്ലാം സ്വര്‍ണവിലയെ മാറ്റിമറിച്ചുകൊണ്ടിരിക്കും’.