ചെമ്പും സ്വര്‍ണവും
സ്വര്‍ണത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്, ചെമ്പിനെ അങ്ങനെ വിളിക്കാം. കാരണം നമ്മള് ഉപയോഗിക്കുന്ന മനോഹരമായ സ്വര്‍ണമാലയും വളയും ഒക്കെ ഉണ്ടാകണമെങ്കില്‍ ചെമ്പിന്റെ സഹായം കൂടിയേ തീരൂ.
ശുദ്ധമായ സ്വര്‍ണം വളരെ മൃദുവാണ്, അതുകൊണ്ട് കനം കുറഞ്ഞ ആഭരണങ്ങള്‍ എളുപ്പത്തില്‍ ഒടിയാനും മുറിഞ്ഞുപോകാനും സാധ്യതയുണ്ട്.മൃദുവാണെങ്കിലും സാന്ദ്രത വളരെ കൂടുതലുള്ള ലോഹമാണ് സ്വര്‍ണം, അതിനാല്‍ ശുദ്ധമായ സ്വര്‍ണം കൊണ്ട് കട്ടിയുള്ള ആഭരണങ്ങള്‍ ഉണ്ടാക്കിയാല്‍ നല്ല തൂക്കം അനുഭവപ്പെടും ധരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.
ഈ പ്രശ്നങ്ങളൊക്കെ ഒഴിവാക്കാനാണ് സ്വര്‍ണാഭരണങ്ങള്‍ ഉണ്ടാകുമ്പോള്‍ ചെമ്പ് ചേര്‍ക്കുന്നത്, സ്വര്‍ണവും ചെമ്പും ചേര്‍ന്ന് കട്ടിയുള്ളതും ഭാരം കുറഞ്ഞതുമായ ഒരു ലോഹസങ്കരം ഉണ്ടാകുന്നു.ഇതിനു സ്വര്‍ണത്തേക്കാള്‍ തിളക്കവും കിട്ടും.