EncyclopediaHistory

ആല്‍ക്കെമിസ്റ്റുകള്‍

സ്വര്‍ണവും രസതന്ത്രവും തമ്മില്‍ ഒരു ബന്ധമുണ്ട്, പുരാതനഗ്രീസില്‍ നിന്നാണ് ആ ബന്ധത്തിന്റെ തുടക്കം.

  രസതന്ത്രത്തെ ഒരു ശാസ്ത്രശാഖയായി ആദ്യം കണക്കാക്കിയത് പ്രാചീന ഗ്രീക്കുകാരനാണ്. ദ്രവ്യം നിര്‍മ്മിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നാണെന്നും അതിനെ ഒരു രൂപത്തില്‍ നിന്നും മറ്റൊന്നിലേക്ക് എങ്ങനെ മാറ്റാമെന്നും അവര്‍ പഠിച്ചു. അരിസ്റ്റൊട്ടലിന്റെ കാലത്ത് തന്നെ, അതായത് ബി.സി നാലാം നൂറ്റാണ്ടില്‍ത്തന്നെ , ഗ്രീക്ക് ചിന്തകള്‍ ഈജ്പ്തിനെയും’ മെസോപ്പോട്ടെമിയയെയും സ്വാധീനിച്ചിരുന്നു.

   സ്വര്‍ണവും ചെമ്പു ഒരേ പദാര്‍ത്ഥം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നായിരുന്നു അക്കാലത്തെ ഗ്രീക്കുകാരുടെ ധാരണ. ഈ തിയറിയുടെ ചുവടുപിടിച്ച് ഈജിപ്തിലെയും മറ്റും ലോഹപ്പണിക്കാര്‍ കൃത്രിമമായി സ്വര്‍ണമുണ്ടാക്കാനുള്ള പരീക്ഷണങ്ങളിലേര്‍പ്പെട്ടു, ഇത് പിന്നീട് കെമിയ എന്ന പേരിലറിയപ്പെട്ട പഠനശാഖയായി ഇതില്‍’നിന്നാണ് കെമിസ്ട്രി എന്ന വാക്കുത്ഭവിച്ചത്.

   ഈജിപ്തും മോസപ്പോട്ടേമിയയും കീഴടക്കിയ അറബികള്‍ ക്രമേണ കെമിയയില്‍ ആകൃഷ്ടരായി. അവരതിനെ അല്‍ കെമിയ എന്നാണ് വിളിച്ചത്, അതില്‍ നിന്നും ആല്‍ക്കെമി എന്ന പദമുണ്ടായി. അറബ് ലോകത്തെ ഏറ്റവും പ്രശസ്തനായ ആല്‍ക്കെമിസ്റ്റ് ആയിരുന്നു എ.ഡി എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജാബിര്‍ ഇബ്നു-ഹയ്യാര്‍ ഏതു ലോഹത്തേയും സ്വര്‍ണമാക്കി മാറ്റാന്‍ കഴിവുള്ള ഫിലോസഫേഴ്സ്സ്റ്റോണ്‍ എന്ന മാന്ത്രികപ്പൊടി കണ്ടെത്താനുള്ള പരീക്ഷണങ്ങളില്‍ അദ്ദേഹം മുഴകി. തുടര്‍ന്ന് അറബ് ലോകത്തും യൂറോപ്പിലുമൊക്കെ നൂറ്റാണ്ടുകളോളം പലരും ഈ ശ്രമം തുടര്‍ന്നെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല.

   ഫിലോസ്ഫേഴ്സ് സ്റ്റോണിനുവേണ്ടിയുള്ള പരീക്ഷണങ്ങളില്‍ പുത്തന്‍ രാസപദാര്‍ഥങ്ങള്‍ പലതും കണ്ടെത്തിയെങ്കിലും അതിനൊന്നും ആരും വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല, സ്വര്‍ണം മാത്രമായിരുന്നു എല്ലാവരുടെയും ലക്‌ഷ്യം ഇതിനിടെ സ്വര്‍ണം മാത്രമായിരുന്നു എല്ലാവരുടെയും ലക്ഷ്യം ഇതിനിടെ സ്വര്‍ണം കണ്ടെത്തിയെന്ന അവകാശവാദവുമായി ചിലര്‍ രംഗത്തു വന്നു. അതോടെ ആല്‍ക്കെമിസ്റ്റ് എന്ന വാക്കിനു ആളുകള്‍ പുതിയൊരു അര്‍ഥം കൊടുത്തു.തട്ടിപ്പുക്കാരന്‍