CookingCurry RecipesEncyclopedia

പപ്പായ മോരുകറി

പാകം ചെയ്യുന്ന വിധം
ഒരു കപ്പ്‌ വെള്ളത്തില്‍ പപ്പായ കഷണങ്ങള്‍ വേവിച്ചെടുക്കണം ഇത് പകുതി വേവാകുമ്പോള്‍ സവാള,ഇഞ്ചി പച്ചമുളക്,മഞ്ഞള്‍പൊടി,മുളകുപൊടി,എന്നിവ ചേര്‍ക്കുക.വെന്തശേഷം വാങ്ങിയ വെള്ളം ചേര്‍ക്കാതെ തൈര് കലക്കി ഒഴിക്കണം. ഇവ ചെറുതീയില്‍ കാച്ചിയെടുക്കണം.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കി കടുക് ഉലുവ,ഉണക്കമുളക്,കറിവേപ്പില എന്നിവ മൂപ്പിച്ച് ചേര്‍ക്കുക.പാനിയില്‍ ഉപ്പും ചേര്‍ത്ത് വാങ്ങാം.

ചേരുവകള്‍
1)പപ്പായ ചെറിയ
സമചതുരങ്ങളാക്കിയത് – 1 കപ്പ്‌
2)തൈര് നെയ്യ് മാറ്റിയത് – 2 കപ്പ്‌
3)സവാള(നീളത്തില്‍
അരിഞ്ഞത്) – അര കപ്പ്‌
4)ഇഞ്ചി കനം കുറച്ചരിഞ്ഞത് – 1 സ്പൂണ്‍
5)പച്ചമുളക് കീറിയത് – 3 എണ്ണം
6)മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
7)മുളകുപൊടി – കാല്‍ ടീസ്പൂണ്‍
8)എണ്ണ – താളിക്കാന്‍ ആവശ്യത്തിനു
9)കടുക് – അര ടീസ്പൂണ്‍
10)ഉലുവ – അര ടീസ്പൂണ്‍
11)കറിവേപ്പില – കുറച്ച്
12)ഉണക്കമുളക് – 1
13)ഉപ്പ് – ആവശ്യത്തിന്