CountryEncyclopediaHistoryNorth Korea

കലയ്ക്ക് വിലക്കുള്ള കൊറിയ

നിരവധി കലാകാരന്മാരും കവികളുമുണ്ടായ നാടാണ് കൊറിയ. 1500 വര്‍ഷത്തെ ചരിത്രമുണ്ട് കൊറിയന്‍ സാഹിത്യത്തിനു . കൊര്‍യോ രാജവംശം ഭരിച്ചിരുന്ന കാലത്ത് കലയും സാഹിത്യവും കൊറിയയില്‍ പുഷ്ടിപ്പെട്ടു. എന്നാല്‍, പില്‍ക്കാലത്ത് വന്ന ജപ്പാന്‍ ഭരണം കൊറിയന്‍ ഭാഷയ്ക്ക് തിരിച്ചടിയായിരുന്നു.
എങ്കിലും ജപ്പാന്‍ ഭരണത്തിനെതിരെ എഴുതുന്നതില്‍ കൊറിയയിലെ എഴുത്തുകാര്‍ മിടുക്ക് കാട്ടി.1910-ല്‍ കൊറിയന്‍ ഭാഷയില്‍ ബൈബിള്‍ പ്രസദ്ധീകരിച്ചു. 1919-ല്‍ കിം ടോങ്ങ് ഇന്‍, കിം ഹ്യോക്ക് എന്നീ എഴുത്തുകാര്‍ ചേര്‍ന്ന് ചാംഗോ എന്നൊരു സാഹിത്യമാസിക പ്രസദ്ധീകരിച്ചു.
എന്നാല്‍ ഇന്ന് കലാകാരന്മാര്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്ന നാടാണ് ഉത്തര കൊറിയ. അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടിരിക്കുന്ന ഈ നാട്ടില്‍ നിന്ന് അത്രയധികം എഴുത്തുകാരൊന്നും പുറംലോകത്തേക്കറിയപ്പെട്ടിട്ടില്ല. ,കിം കുടുംബത്തെ വാഴ്ത്തി സാഹിത്യ കൃതികളുണ്ടാക്കലാണ് അവിടുത്തെ എഴുത്തുക്കാരുടെ ജോലി എന്നാണ് പുറംലോകം ഉത്തരകൊറിയന്‍ സാഹിത്യത്തെ വിമര്‍ശിക്കുന്നത്.