CountryEncyclopediaHistoryNorth Korea

കര കയറുന്ന കൊറിയ

യുദ്ധം ഇരുകൊറിയകളിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത് ദക്ഷിണ കൊറിയയ്ക്കായിരുന്നു. അവരുടെ ഫാക്ടറികളും മറ്റും തകര്‍ന്നു തരിപ്പണമായി ഉത്തര കൊറിയയിലെ ഫാക്ടറികളും വൈദ്യുത നിലയങ്ങളുമൊന്നും തകര്‍ന്നിരുന്നില്ല.
കിം ഇല്‍ സുങ്ങ് വ്യക്തമായ ഒരു സാമ്പത്തിക പദ്ധതി തയാറാക്കി മുന്നോട്ടു പോയി. ചൈനയും സോവിയറ്റ് യൂണിയനുമായിരുന്നു ഉത്തര കൊറിയയുടെ അടുത്ത സുഹൃത്തുക്കള്‍. അതിനിടയില്‍ ചൈനയും സോവിയറ്റ് യൂണിയനും തമ്മില്‍ തര്‍ക്കമുണ്ടായി ഇതോടെ കിമ്മാണ് വെട്ടിലായത് ആരുടെ കൂടെ നില്‍ക്കും.രണ്ടു പേരും വേണ്ടപ്പെട്ടവര്‍.
ഒടുവില്‍ കിം ഒരു തീരുമാനമെടുത്തു. ഉത്തരകൊറിയ പൂര്‍ണമായും സ്വതന്ത്രമായ ഒരു രാജ്യമാണ്. കമ്യുണിസ്റ്റ് ആശയങ്ങള്‍ക്കൊപ്പം എക്കാലത്തും ഉത്തര കൊറിയുണ്ടാകും.
1966-ലാണ് കിം ഇങ്ങനെയൊരു സ്വതന്ത്രപ്രഖ്യാപനം നടത്തിയത്. ഇതിനു ശേഷം കിം’ ഉത്തര കൊറിയയുടെ സൈന്യത്തെ ശക്തിപ്പെടുത്താന്‍ തുടങ്ങി ആരെങ്കിലും തന്‍റെ രാജ്യത്തെ ആക്രമിച്ചാല്‍ തകര്‍ന്നു പോകാന്‍ പാടില്ല. തിരിച്ചടിക്കണ൦. അതായിരുന്നു കിമ്മിന്റെ ലക്‌ഷ്യം.
ഈ സമയത്ത് തെക്കന്‍ കൊറിയയില്‍ സ്ഥിതി വഷളാവുകയായിരുന്നു. അഴിമതിക്കാരനായ സിങ്ങ്മാന്‍ റീയെ പ്രക്ഷോഭത്തിലൂടെ ജനങ്ങള്‍ പുറത്താക്കിക്കഴിഞ്ഞിരുന്നു. പാര്‍ക്ക് ചങ്ങ് ഹീ എന്ന പട്ടാളത്തലവനാണ് പകരo തെക്കന്‍ കൊറിയ ഭരിച്ചിരുന്നത്. ഇരുകൊറിയകളും ഒന്നിച്ച് ഒരു രാജ്യമാവുക എന്നത് കിമ്മിന്റെ ചിരകാല സ്വപ്നമായിരുന്നു ഈ സ്വപ്നം നിറവേറ്റനായി പാര്‍ക്ക് ചങ്ങ് ഹീയുമായി ചര്‍ച്ച നടത്താന്‍ കിം ആഗ്രഹിച്ചു.എന്നാല്‍ പാര്‍ക്ക് ഇത് നിക്ഷേധിക്കുകയാണുണ്ടായത്.
1964 ഫെബ്രുവരിയില്‍ നടത്തിയ പ്രസംഗത്തില്‍ ഇരുകൊറിയകളും ഒന്നാകേണ്ടതിനെക്കുറിച്ച് കിം ഊന്നിപ്പറഞ്ഞു. ദക്ഷിണ കൊറിയയില്‍ ഗവണ്‍മെന്റിനെ എതിരിടുന്ന സംഘങ്ങള്‍ക്ക് പരിശീലനം നല്‍കാനും കിം മുന്‍കൈ എടുത്തു.