CookingCurry RecipesEncyclopedia

ഉപ്പുമാങ്ങാ പച്ചടി

തയ്യാറാക്കുന്ന വിധം
രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് തിരുമ്മി യോജിപ്പിച്ചു വയ്ക്കുക. അതില്‍ കൊത്തിയരിഞ്ഞ ഉപ്പുമാങ്ങയും ചാറും തേങ്ങാപ്പാലും ചേര്‍ത്തിളക്കുക.ചൂടായ എണ്ണയില്‍ ചേര്‍ക്കാനുള്ള ചേരുവകള്‍ ചേര്‍ത്ത് ഉലര്‍ത്തി കറി ഉപയോഗിക്കാം.

ചേരുവകള്‍
1)കൊത്തിയരിഞ്ഞ
ഉപ്പുമാങ്ങ – അര കപ്പ്‌
ഉപ്പുമാങ്ങാചാറ് – കാല്‍ കപ്പ്‌
ഒരു കപ്പു തേങ്ങയില്‍ നിന്ന്
പിഴിഞ്ഞെടുത്ത പാല്‍ – കാല്‍ കപ്പ്
2)സവാളയോ ചുവന്നുള്ളിയോ
കൊത്തിയരിഞ്ഞത് – കാല്‍ കപ്പ്‌
വട്ടത്തിലരിഞ്ഞ പച്ചമുളക്- അര ഡിസേര്‍ട്ട് സ്പൂണ്‍
ഇഞ്ചി പൊടിയായി
അരിഞ്ഞത് – അര ടീസ്പൂണ്‍
3)എണ്ണ – ഒരു ഡിസേര്‍ട്ട് സ്പൂണ്‍
4)കടുക് – ഒരു നുള്ള്
ഉലുവ – അര ടീസ്പൂണ്‍
5)ഉള്ളിപൊടിയായി
അരിഞ്ഞത് – ഒരു ഡിസേര്‍ട്ട് സ്പൂണ്‍
6)കറിവേപ്പില – കുറച്ച്
7)വറ്റല്‍ മുളക് – മൂന്ന്