കൊര്‍യോ ഭരണം
കൊര്‍യോ ഭരണം കൊറിയയുടെ ചരിത്രത്തില്‍ പുതിയൊ- രധ്യായത്തിന് തുടക്കമിട്ടു.നാടെങ്ങും വിദ്യാലയങ്ങള്‍ തുടങ്ങുകയും അച്ചടി ആരംഭിക്കുകയും ചെയ്തു.ഇത് വഴി നിരവധി ഗ്രന്ഥങ്ങള്‍ അവര്‍ അച്ചടിച്ച് പ്രചരിപ്പിച്ചു.മൂന്നു രാജവംശങ്ങളുടെ ചരിത്രം അച്ചടിച്ച ഗ്രന്ഥത്തിന് സാംഗുക്ക് സാഗി എന്നാണ് പേര്.അക്കാലത്തെ അച്ചടി ബ്ലോക്കുകളും മറ്റും തെക്കന്‍ കൊറിയയില്‍ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ഭരണത്തില്‍ സഹായിക്കാനായി യോഗ്യരായവരെ പരീക്ഷകളിലൂടെ കണ്ടെത്തുന്ന രീതിയും അക്കാലത്ത് കൊറിയയിലുണ്ടായിരുന്നു.
ഇങ്ങനെ നിരവധി മേഖലകളില്‍ കൊറിയ പുരോഗതി നേടിയെങ്കിലും ഈ സുവര്‍ണകാലം ഏറെ നീണ്ടുനിന്നില്ല.1231-ല്‍ ജെങ്കിസ്ഖാന്‍റെ നേതൃത്വത്തിലുള്ള മംഗോളിയക്കാര്‍ കൊറിയയെ ആക്രമിച്ചു കീഴടക്കി.അവര്‍ ജനങ്ങളില്‍ നിന്നു വലിയ നികുതി പിരിച്ചു.മാത്രമല്ല കൊറിയന്‍ കപ്പലുകള്‍ ഉപയോഗിച്ച് ജപ്പാനെ ആക്രമിക്കാനും അവര്‍ തുനിഞ്ഞു.ഇതോടെ കൊറിയക്കാരി അമര്‍ഷം പുകഞ്ഞുതുടങ്ങി.1392-ല്‍ യി സോങ്ങ്യേ എന്ന കൊറിയന്‍ സൈന്യാധിപന്‍ അധികാരം പിടിച്ചെടുത്തു.അദ്ദേഹം സ്ഥാപിച്ച രാജവംശമാണ് ജോസോന്‍ ഏതാണ്ട് അഞ്ച് നൂറ്റാണ്ടുകള്‍ ഈ രാജവംശം കൊറിയ ഭരിച്ചു.
യി സോങ്ങ്യേ കൊറിയയ്ക്ക് ജോസോന്‍ എന്ന പേര് നല്‍കുകയും തലസ്ഥാനം സോളിലേക്ക് മാറ്റുകയും ചെയ്യ്തു.1940-കള്‍ വരെ കൊറിയക്കാര്‍ തങ്ങളുടെ രാജ്യത്തിനു ജോസോന്‍ എന്ന പേര് ഉപയോഗിച്ചിരുന്നു. ബുദ്ധമതത്തിനുണ്ടായിരുന്ന ഔദ്യോഗിക പിന്തുണ പിന്‍ വലിച്ച യി സോങ്ങ്യേ മികച്ച ഭൂപരിഷ്കരണനിയമങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തി. യിയുടെ പുത്രനായ ചുങ്ങ്ജോങ്ങു൦ പിന്നീട് വന്ന ടെയ്ജോങ്ങുമെല്ലാം മികച്ച ഭരണമാണ് കൊറിയയില്‍ കാഴ്ചവച്ചത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ടെയ്ജോങ്ങിന്റെ ഭരണക്കാലത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒരു അച്ചടിശാല ആരംഭിച്ചു. ചരിത്രം വൈദ്യശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള മികച്ച ഗ്രന്ഥങ്ങള്‍ ഇക്കാലത്തുണ്ടായി.
ജോസോന്‍ പരമ്പരയിലെ സോജോങ്ങ് രാജാവിന്‍റെ കാലത്ത് കൊറിയന്‍ ഭാഷയ്ക്ക് സ്വന്തമായി ഒരു അക്ഷരമാല ഉണ്ടായി.ഇങ്ങനെ പല രംഗത്തും സമഗ്രമായ പുരോഗതി ജോസോന്‍ രാജവംശക്കാലത്ത് കൊറിയ കൈവരിച്ചു.
ഇക്കാലത്ത് ചില ആഭ്യന്തരകലഹങ്ങള്‍ക്കും കൊറിയ സാക്ഷിയായി അതിനിടെ കൊറിയയുടെ അധികാരം പിടിക്കാന്‍ മറ്റൊരു കൂട്ടര്‍ പുറപ്പെട്ടു കഴിഞ്ഞിരുന്നു,