CountryDefenseEncyclopedia

പരംവീര്‍ ചക്ര

യുദ്ധകാലത്ത് നല്‍കുന്ന പരമോന്നത സൈനിക ബഹുമതിയാണ് പരംവീര്‍ ചക്ര.യുദ്ധത്തില്‍ ധീരമായ സേവനം നടത്തുന്ന സൈനികര്‍ക്കാണ് ഈ ബഹുമതി നല്‍കാറ്.1950 ജനുവരി 26-ന് ഈ പുരസ്കാരം നിലവില്‍ വന്നു.1947-ല്‍ കശ്മീരിലെ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ സോംനാഥ് ശര്‍മ ആദ്യ പരംവീര്‍ ചക്ര നേടി.സിഖ് റെജിമെന്റിലെ ഓഫീസറായിരുന്ന വിക്രം ഖനോല്‍ക്കറുടെ ഭാര്യ സാവിത്രി ഖനോല്‍ക്കര്‍ ആണ് ഈ മെഡല്‍ രൂപകല്‍പന ചെയ്തത്.ഇന്ദ്രജന്റെ വജ്രായുധത്തിന്റെ രൂപമാണ് ഇതിലുള്ളത്.ഇതുവരെ ഇരുപത്തിയൊന്നുപേര്‍ ഈ ബഹുമതിക്ക് അര്‍ഹരായിട്ടുണ്ട്. മഹാവീര്‍ ചക്ര, അശോക ചക്ര, ശൌര്യ ചക്ര തുടങ്ങിയ ബഹുമതികളും ഇന്ത്യന്‍ സൈനികര്‍ക്ക് നല്‍കുന്നു.