തീരസംരക്ഷണസേന
പേര് പോലെതന്നെ രാജ്യത്തിന്‍റെ തീരങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സേനയാണ് തീരസംരക്ഷണസേന.സമുദ്രാതിര്‍ത്തികളുടെയും സമുദ്രസമ്പത്തിന്‍റെയും സംരക്ഷണവും ഈ സേനയുടെ ചുമതലയാണ്.
ഇന്ത്യയുടെ ആഭ്യന്തര സമ്പദ് വ്യവസ്ഥക്ക് പോലും ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ കടല്‍ വഴിയുള്ള കള്ളക്കടത്ത് വര്‍ധിച്ച കാലമായിരുന്നു.1960-കള്‍ കസ്റ്റംസിന് ഒറ്റയ്ക്ക് ഈ സാഹചര്യത്തെ നേരിടാന്‍ കഴിയാതെ വന്നതോടെ അവര്‍ നിരന്തരം ഇന്ത്യന്‍ നേവിയുടെ സഹായം തേടാന്‍ തുടങ്ങി, ഇതോടെയാണ് കടലിലെ നിരീക്ഷണത്തിനും കള്ളകടത്ത് തടയുന്നതിനുമായി കോസ്റ്റ് ഗാര്‍ഡ് രൂപീകരിച്ചത്. കോസ്റ്റ് ഗാര്‍ഡിന്റെ വരവോടെ കടലിലൂടെയുള്ള കള്ളകടത്ത് ഒരു പരിധിവരെ കുറയുകയും ചെയ്തു.
കോസ്റ്റ് ഗാര്‍ഡ് ആക്റ്റ് വഴി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ഒരു സ്വതന്ത്ര സായുധസേനയായി 1978 ഓഗസ്റ്റ് ഗാര്‍ഡ് സ്ഥാപിച്ചത് വയം രക്ഷാമഹ് എന്നതാണ് കോസ്റ്റ് ഗാര്‍ഡിന്റെ ആപ്തവാക്യം.നാവികസേന, മത്സ്യവകുപ്പ്, കസ്റ്റംസ് സംസ്ഥാന പോലീസ് എന്നിവയുമെല്ലാം ചേര്‍ന്ന് ഇവര്‍ പ്രവര്‍ത്തിക്കുന്നു.മീന്‍പിടിത്തക്കാരുടെ സംരക്ഷണവും രക്ഷാപ്രവര്‍ത്തനവുമൊക്കെ കോസ്റ്റ് ഗാര്‍ഡിന്റെ ചുമതലയാണ്.