DefenseEncyclopediaHistoryIndia

മുഹമ്മദലി ജിന്നയുടെ വരവ്

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന വ്യക്തിത്വങ്ങളിലൊരാളാണ് മുഹമ്മദലി ജിന്ന. 1876 ഡിസംബര്‍ 25-നു കറാച്ചിയില്‍ ജനിച്ച ദാദാബായ് നവറോജിയുമായുള്ള അടുപ്പം മൂലമാണ് രാഷ്ട്രീയത്തില്‍ എത്തുന്നത്.
ഗോഖലയെപ്പോലുള്ള ഉയര്‍ന്ന നേതാക്കള്‍ക്കൊപ്പം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ ആളാണ്‌ ജിന്ന. 1916-ല്‍ ഇദ്ദേഹം മുസ്‌ലീം ലീഗുമായി അടുക്കുകയും അതിന്‍റെ പ്രസിഡന്റാവുകയും ചെയ്തു.ആദ്യമൊക്കെ മറ്റു നേതാക്കളുമായി യോജിച്ചു പ്രവര്‍ത്തിച്ച ജിന്ന 1930 ഓടെ തന്റെ അഭിപ്രായം മാറ്റിത്തുടങ്ങി.
സ്വന്തം ജനതയോടുള്ള സ്നേഹവും കടപ്പാടും പാക്കിസ്ഥാന്‍ രൂപീകരണത്തിനു വേണ്ടി വാദിക്കാന്‍ ജിന്നയെ പ്രേരിപ്പിച്ചു. ഇന്ത്യയെ ബ്രിട്ടീഷ് ഭരണകര്‍ത്താക്കളുടെ കുതന്ത്രവും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു.പാക്കിസ്ഥാന്‍ രൂപംകൊണ്ടപ്പോള്‍ ഇദ്ദേഹത്തെയാണ് പ്രഥമ ഗവര്‍ണര്‍ ജനറലായി തിരഞ്ഞെടുത്തത്.