EncyclopediaHistoryIndia

ഉപ്പ് സത്യാഗ്രഹം

  1929-ലെ ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തിലെ തീരുമാനം അനുസരിച്ച് ഉപ്പു പോലെയുള്ള ആവശ്യവസ്തുക്കളില്‍ ബ്രിട്ടീഷുകാര്‍ ചുമത്തിയിരുന്ന അനാവശ്യ നികുതിയില്‍ പ്രതിഷേധിക്കാന്‍ ഗാന്ധിജി തീരമാനിച്ചു.അങ്ങനെ 1930-ല്‍ ഗുജറാത്തിലെ ദണ്ടിയില്‍ ഗാന്ധിജിയും സംഘവും നിയമം ലംഘിച്ച് ഉപ്പ് നിര്‍മ്മിച്ചു.ബോബൈ മുതല്‍ കേരളവും കന്യാകുമാരി വരെയും അവിടെനിന്ന് കൊല്‍ക്കത്ത വരെയുമുള്ള കടല്‍ത്തീരങ്ങളില്‍ ഈ സമരം ആവര്‍ത്തിച്ചു.പലയിടങ്ങളിലും പൊലീസും പട്ടാളവും സത്യാഗ്രഹികളെ ആക്രമിക്കുകയും ചെയ്തു.