ഘാതക് ഫോഴ്സ്
ഇന്ത്യന്‍ കരസേനയിലെ ശക്തമായ കാലാള്‍പ്പട വിഭാഗമാണ് ഘാതക് കമാന്‍ഡോസ് അഥവാ ഘാതക് പ്ലാറ്റൂന്‍ ഇവരാണ് കരസേനയുടെ മുന്നണിപ്പോരാളികള്‍ എല്ലാ ബറ്റാലിയനുകളിലും ഒരു ഘാതക് പ്ലാറ്റൂന്‍ ഉണ്ടായിരിക്കും ഘാതക് എന്ന ഹിന്ദിവാക്കിന് കൊലയാളി മാരകം എന്നൊക്കെയാണ് അര്‍ത്ഥം.
ഓരോ ബറ്റാലിയനിലെയും ശാരീരികക്ഷമത ഏറ്റവും കൂടിയ സൈനികരാണ് ഇതിലുണ്ടാവുക ഒരു ഘാതക് പ്ലാറ്റൂണില്‍ സാധാരണയായി 20 പേരുണ്ടാവും, പോരാട്ടവിദ്യകള്‍ക്കൊപ്പം മലകയറ്റത്തിലും ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളിലും ഇവര്‍ക്ക് പരിശീലനം നല്‍കും.
ശത്രുവിന്‍റെ കണ്ണില്‍പ്പെടാതെ അവരുടെ സങ്കേതങ്ങളില്‍ നിരീക്ഷണം നടത്തുക. ശത്രുക്കളുടെ പ്രതിരോധം ഭേദിച്ച് പ്രധാന കേന്ദ്രങ്ങളില്‍ അപ്രതീക്ഷിത ആക്രമണം നടത്തുക നടത്തുക തുടങ്ങി ഏറെ വൈദഗ്ദ്യം ആവശ്യമുള്ള ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇവര്‍ക്ക് കഴിയും.