ടിപ്പുവിന്റെ പതനം
ഭീമമായ നഷ്ടപരിഹാരത്തുകയില്‍ ഒരു കോടി രൂപ ടിപ്പു ഉടന്‍ ബ്രിട്ടീഷുകാര്‍ക്ക് നല്‍കി. ബാക്കി തുക നല്‍കും വരെ വെള്ളക്കാര്‍ ടിപ്പുവിന്റെ രണ്ടു മക്കളെ പണയമായി വാങ്ങി വെല്ലൂര്‍ക്കോട്ടയില്‍ തടവിലാക്കി. തകര്‍ന്ന രാജ്യവും വീട്ടനാവാത്ത കടവും വെള്ളക്കാര്‍ക്കെതിരെ വീണ്ടും പോരാടാന്‍ ടിപ്പുവിനെ നിര്‍ബന്ധിതനാക്കി.
എന്നാല്‍ സ്വന്തം ആംഗരക്ഷകനായ മിര്‍സാദിഖ് അതിനകം ബ്രിട്ടീഷ് ചാരനായി മാറിക്കഴിഞ്ഞിരുന്നു.ഇതറിയാതെ ടിപ്പു ശ്രീരംഗപട്ടണത്തിന് സമീപം ബ്രിട്ടീഷ് സേനയോട് ഏറ്റുമുട്ടി. ടിപ്പു ധീരമായി പൊരുതിയെങ്കിലും ചാരന്മാര്‍ യുദ്ധത്തിന്റെ ഗതി മാറ്റി. വീണ്ടും പരാജിതനായ ടിപ്പു യുദ്ധരംഗത്തു നിന്ന് പിന്‍വാങ്ങി ശ്രീരംഗപട്ടണം കോട്ടയിലേക്കുള്ള രഹസ്യമാര്‍ഗം ബ്രിട്ടീഷുകാര്‍ക്ക് പറഞ്ഞുകൊടുത്തു. തുടര്‍ന്നു നടന്ന പോരാട്ടത്തില്‍ ടിപ്പു വീരമൃത്യു വരിച്ചു.1799-ലെ ഈ പോരാട്ടത്തോടെ ദക്ഷിണെന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യം പൂര്‍ണ്ണമായി.