മാങ്ങാ അവിയല്‍
പാകം ചെയ്യുന്ന വിധം
മാങ്ങ തൊലി ചെത്തി നീളത്തില്‍ കനം കുറച്ചരിഞ്ഞ് കുറച്ചു സമയം വെള്ളം തിളപ്പിച്ച് അതില്‍ ഇടുക. തേങ്ങാ ചിരകിയത്, മല്ലിപ്പൊടി,ചുവന്നുള്ളി,മുളകുപൊടി,മഞ്ഞള്‍പ്പൊടി എന്നിവ അവിയില്‍ പരുവത്തില്‍ അരയ്ക്കുക.പിന്നീട് മാങ്ങാ കഴുകി വാരി അരപ്പും പാകത്തിന് ഉപ്പും അരകപ്പ് വെള്ളവും ചേര്‍ത്ത് അടുപ്പത്ത് വച്ച് വേവിക്കുക.വറ്റുമ്പോള്‍ ഇറക്കി വച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ക്കുക.
ചേരുവകള്‍
1)മാങ്ങാ – രണ്ട്
2)തേങ്ങാ ചിരകിയത് – കാല്‍ കപ്പ്
3)മല്ലിപൊടി – കാല്‍ ടീസ്പൂണ്‍
4)ചുവന്നുള്ളി – രണ്ടു
5)മുളകുപൊടി – ഒരു ടീസ്പൂണ്‍
6)മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
7)ഉപ്പ് – പാകത്തിന്
8)വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
9)കറിവേപ്പില – ഒരു തണ്ട്