പഴമാങ്ങപ്പച്ചടി
പാകം ചെയ്യുന്ന വിധം
മാങ്ങാക്കഷണങ്ങള്‍ മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും പച്ചമുളകും വെള്ളവും ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക.ഇതില്‍ ശര്‍ക്കര ചുരണ്ടി ചേര്‍ത്തിളക്കുക.വെള്ളം വറ്റി ശര്‍ക്കര കഷണത്തോട് യോജിക്കുമ്പോള്‍ തേങ്ങാ ചിരകിയത്.ജീരകം എന്നിവ അരച്ചത് ചേര്‍ത്തിളക്കുക. കടുക് ചതച്ച് ചേര്‍ക്കുക. അരപ്പ് കഷണത്തോട് നന്നായി യോജിച്ചു കുറുകുമ്പോള്‍ ഇറക്കി വച്ച് കടുക് താളിയ്ക്കുക.
ചേരുവകള്‍
1)പഴുത്ത മാങ്ങ
കഷണങ്ങളാക്കിയത് – കാല്‍ കിലോ
2)മുളകുപൊടി – അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
പച്ചമുളക് കനം കുറച്ച്
വട്ടത്തിലരിഞ്ഞത് – രണ്ട്
3)വെള്ളം – അര കപ്പ്
4)ശര്‍ക്കര – 100 ഗ്രാം
5)തേങ്ങാ ചിരകിയത് – അര മുറി
ജീരകം – ഒരു നുള്ള്
കടുക് – കാല്‍ ടീസ്പൂണ്‍
6)വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
കടുക് – കാല്‍ ടീസ്പൂണ്‍
വറ്റല്‍ മുളക് – ഒന്ന്
കറിവേപ്പില – ഒരു തണ്ട്