മാമ്പഴ ജാം
പാകം ചെയ്യുന്ന വിധം
മാമ്പഴം കഷണങ്ങളാക്കണം.ഗ്രാമ്പു,പട്ട എന്നിവ ചതയ്ക്കുക.മാമ്പഴകഷണങ്ങള്‍ ഒരു പാത്രത്തിലിട്ട് കഷണങ്ങള്‍ മൂടത്തക്കവിധത്തില്‍ വെള്ളം ഒഴിച്ച് വേവിക്കണം.വെന്തു വരുമ്പോള്‍ ഗ്രാമ്പുവും പട്ടയും എടുത്തു മാറ്റുക.വെന്തു കഴിഞ്ഞ മാമ്പഴം ഉടച്ച് പഞ്ചസാരയും സിട്രിക് ആസിഡും ചേര്‍ത്ത് അടുപ്പില്‍ വച്ച് തുടരെയിളക്കി ജാം പാകമാകുമ്പോള്‍ താഴെ ഇറക്കാം. ജാം തണുത്തു കഴിഞ്ഞാല്‍ കാല്‍ ഭാഗം ജാമില്‍ പൊട്ടാസ്യം മെറ്റാ ബൈ സള്‍ഫേറ്റ് കലക്കി ബാക്കി ജാമില്‍ ചേര്‍ത്തിളക്കി ഒരു കുപ്പിയില്‍ അടച്ചു സൂക്ഷിക്കുക.
ചേരുവകള്‍
1)മാമ്പഴം – ഒരു കിലോ
2)കറുവാപ്പട്ട – 4 കഷണം
3)ഗ്രാമ്പു – 10 എണ്ണം
4)സിട്രിക് ആസിഡ് – ഒരു ടീസ്പൂണ്‍
5)പഞ്ചസാര – ഒന്നര കിലോ
6)പൊട്ടാസ്യം മെറ്റാ ബൈ സള്‍ഫൈഡ് – ഒരു നുള്ള്