മാമ്പഴ ജെല്ലി
പാകം ചെയ്യുന്ന വിധം
മാമ്പഴം കഷണങ്ങളാക്കിയത് ഒരു പാത്രത്തിലിട്ട് അത് മൂടത്തക്ക വിധത്തില്‍ വെള്ളമൊഴിച്ച് വേവിക്കണം. വെന്ത ശേഷം ചാറു അരിച്ചെടുത്ത് പഞ്ചസാരയും സിട്രിക് ആസിഡും ചേര്‍ത്ത് അടുപ്പില്‍ വച്ച് ഇളക്കി കൂട്ട് നന്നായി മുറുകി വരുമ്പോള്‍ താഴെയിറക്കി കുപ്പിയില്‍ അടച്ചു സൂക്ഷിക്കാം.
ചേരുവകള്‍
1)മാമ്പഴം – ഒരു കിലോ
2)പഞ്ചസാര – ഒരു കിലോ
3)സിട്രിക് ആസിഡ് – അര ടീസ്പൂണ്‍