EncyclopediaTell Me Why

പ്രകാശവര്‍ഷം എന്നാല്‍ എന്ത്?

നക്ഷത്രങ്ങള്‍ തമ്മിലുള്ള ദൂരം അളക്കുവാന്‍ ഉപയോഗിക്കുന്ന യൂണിറ്റാണ് പ്രകാശവര്‍ഷം.
പ്രകാശം ഒരു സെക്കന്‍റില്‍ 299,792.5 കി.മീറ്റര്‍ ദൂരം സഞ്ചരിക്കുന്നു,ഇതിനെ 60 കൊണ്ട് ഗുണിച്ചാല്‍ ഒരു മിനിറ്റില്‍ സഞ്ചരിക്കുന്ന ദൂരവും, ഒരു മണിക്കൂറില്‍ സഞ്ചരിക്കുന്ന ദൂരത്തെ 24 കൊണ്ടു ഗുണിച്ചാല്‍ ഒരു ദിവസം സഞ്ചരിക്കുന്ന ദൂരവും ലഭിക്കും, ഒരു ദിവസം സഞ്ചരിക്കുന്ന ദൂരത്തെ 365 കൊണ്ട് ഗുണിച്ചാല്‍ പ്രകാശം ഒരു വര്‍ഷം സഞ്ചരിക്കുന്ന ദൂരം ലഭിക്കും,ഈ ദൂരത്തെയാണ് ഒരു പ്രകാശവര്‍ഷം എന്നു പറയുന്നത്.
പ്രകാശവര്‍ഷം യൂണിറ്റായി എടുത്തു നോക്കിയാല്‍ ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം 1.3 സെക്കന്റും സൂര്യനിലേക്കുള്ള ദൂരം 8 മിനിട്ട് 18 സെക്കന്റുമാണെന്ന് കാണാം. അതായത് സൂര്യപ്രകാശം ഭൂമിയിലെത്താന്‍ 8 മിനിട്ട് 18 സെക്കന്റെടുക്കുന്നു എന്നര്‍ത്ഥം.