മിന്നാമിന്നിമത്സ്യം മിന്നുന്നത് എന്തിന്??
കരയില്‍ മിന്നാമിനുങ്ങുകള്‍ മിന്നുന്നത്പോലെ കടലിലും ഒരു ജീവി പ്രകാശം പൊഴിച്ചു നടക്കുന്നുണ്ട്.തങ്ങളുടെ വയറിന്റെ പുറകുവശത്തായി കാണപ്പെടുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തന ഫലമായാണ് മിന്നാമിനുങ്ങുകള്‍ പ്രകാശം പൊഴിക്കുന്നത്, എന്നാല്‍ മിന്നാമിന്നി മത്സ്യങ്ങളാകട്ടെ ബാക്ടീരിയകളെ ഉപയോഗിച്ചാണ് തങ്ങളുടെ ടോര്‍ച്ച് കത്തിക്കുന്നത്, മിന്നാമിന്നിമത്സ്യത്തിന്‍റെ കണ്ണുകളുടെ തൊട്ടുതാഴെ ഒരു അവയവമുണ്ട്, ഇവിടെ കോടിക്കണക്കിനു ബാക്ടീരിയകള്‍ സ്വയം പ്രകാശിച്ച് വെളിച്ചം സൃഷ്ടിക്കുന്നു.
മണിക്കൂറുകളോളം തുടര്‍ച്ചയായി പ്രകാശം പൊഴിക്കാന്‍ ഈ മത്സ്യങ്ങള്‍ക്കാകും ,മത്സ്യം ചത്താലും ഈ ഭാഗം പ്രകാശിച്ചു ണ്ടിരിക്കും, ഇരകളെ കണ്ടുപിടിച്ച് ഭക്ഷിക്കാനും മറ്റും മിന്നാമിന്നികളായി സന്ദേശങ്ങള്‍ കൈമാറാനുമാണ് മിന്നാമിന്നി തന്‍റെ വെളിച്ചം ഉപയോഗിക്കുന്നത്. ശത്രുക്കള്‍ അടുത്തെത്തിയാല്‍ പെട്ടെന്ന് മറയ്ക്കും, അതോടെ ആ ഭാഗത്ത് ഇരുട്ടാകും. മിന്നാമിന്നി രക്ഷപ്പെട്ടെന്നു കരുതി ശത്രു പിന്മാറുന്നു. ലോകത്തെ ഉഷ്ണജലത്തിലെല്ലാം മിന്നാമിന്നിമത്സ്യത്തെ കാണാം.