നീലത്തില്‍ മുക്കിയാല്‍ വെളുത്ത തുണികളുടെ തിളക്കം വര്‍ദ്ധിക്കുന്നത് എങ്ങനെ?
നീലത്തില്‍ ചില പ്രത്യേക വര്‍ണങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇവയ്ക്ക് സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യ്ത് അവയെ നേരിയ നീല നിറമുള്ള ദൃശ്യപ്രകാശമാക്കി മാറ്റാനുള്ള കഴിവുണ്ട്, തുണിയില്‍ നീലം മുക്കുമ്പോള്‍ നീലത്തിന്റെ അംശം തുണിയുടെ ഉപരിതലത്തില്‍ പറ്റിപ്പിടിച്ചിരിക്കുകയും അവ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യ്ത് അവയെ ദൃശ്യപ്രകാശമാക്കി മാറ്റുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനമാണ് നീലംമുക്കിയ തുണികള്‍ക്ക് തിളക്കം കൂടുതല്‍ തോന്നിക്കുവാന്‍ കാരണം.