Chutney RecipesCookingEncyclopedia

ഓറഞ്ച് സ്വീറ്റ് ചട്നി

പാകം ചെയ്യുന്ന വിധം
ചുവടുകട്ടിയുള്ള കറ ഇറങ്ങാത്ത ഒരു പാത്രത്തില്‍ ഓറഞ്ചും മുളകുപൊടി, ഇഞ്ചി, വെളുത്തുള്ളി,കടുക് വിനാഗിരി തൊട്ടരച്ചത്,വെള്ള വിനാഗിരി,ഉപ്പ്, എന്നീ ചേരുവകള്‍ ചേര്‍ത്തിളക്കി മുക്കാല്‍ ഭാഗം കുറുകുമ്പോള്‍ തയ്യാറാക്കിയ വെളുത്തിള്ളി ചേര്‍ത്തു പൊടിഞ്ഞു പോകാതെ സ്പൂണിന്റെ പിടികൊണ്ട്‌ ഇളക്കുക. ഒന്ന് ചൂടായാലുടന്‍ വാങ്ങി കുപ്പിയിലാക്കുക.

ചേരുവകള്‍
1)ഓറഞ്ചിന്റെ പാടയും
കുരുവും മാറ്റിയ അല്ലികള്‍ – അര കിലോ
2)മുളകുപൊടി – അര ടീസ്പൂണ്‍
ഇഞ്ചി അരച്ചത് – അര ടീസ്പൂണ്‍
വെളുത്തുള്ളി – അര ടീസ്പൂണ്‍
കടുക്,വിനാഗിരി
തൊട്ടരച്ചത് – കാല്‍ ടീസ്പൂണ്‍
വെള്ള വിനാഗിരി – അര കപ്പ്‌
ഉപ്പ് – പാകത്തിന്
3)ചെറിയ ഇനം വെളുത്തുള്ളി അപ്പച്ചെമ്പിന്റെ തട്ടില്‍ വച്ച് പോടിഞ്ഞുപോകാതെ വേവിച്ചത് – അര കപ്പ്