പശു അയവിറക്കുന്നത് എന്തിന്?
കാട്ടുപോത്ത്, മാന്‍ എന്നീ കാട്ടു ജീവികള്‍ അയവിറക്കുന്ന സ്വഭാവക്കാരാണ്. ആഹാരസമ്പാദന സമയത്ത് ഇവയെ വേട്ടയാടുന്ന അന്യജീവികളുടെ ആക്രമണഭീഷണിയുള്ളതിനാല്‍ അധികസമയം നിന്ന് ആഹാരം കഴിക്കാനുള്ള സാവകാശം ഇവയ്ക്ക് ലഭിക്കുന്നില്ല. അതിനാല്‍ ഉള്ള സമയത്ത് കഴിയുന്നത്ര ആഹാരം അകത്താക്കുകയും പിന്നീട് സുരക്ഷിതമായ സ്ഥലത്തെത്തി വിഴുങ്ങിയ ആഹാരത്തെ പുറത്തെടുത്ത് സാവധാനത്തില്‍ ചവച്ചരച്ച് ഭക്ഷിക്കുകയും ചെയ്യുന്നു. ഈ രീതിയെയാണ് അയവിറക്കല്‍ എന്നു പറയുന്നത്. മറ്റുo ഈ സ്വഭാവം ഇല്ലാത്തതും ഇതുകൊണ്ടാണ്.
പണ്ട് ഒരു കാട്ടുജീവിയായിരുന്ന പശുവിനു പൂര്‍വ്വികരില്‍ നിന്നായിരിക്കണം.ഈ ശാരീരിക പ്രത്യേകതകളും സ്വഭാവവും ലഭിച്ചത്.ഇന്നും ഈ ശീലം തുടരുന്നുവെന്നെയുള്ളൂ.
ഈ പ്രത്യേക സ്വഭാവത്തിന് അനുയോജ്യമാം വിധം നാല് അറകളാണ് ഇവയുടെ ആമാശയത്തിനുള്ളത്. ധാരാളം ആഹാരപദാര്‍ത്ഥങ്ങള്‍ ശേഖരിച്ചു വയ്ക്കാനും. ചവച്ചരക്കാത്തതും ചവച്ചരച്ചതുമായ ആഹാരങ്ങള്‍ തമ്മില്‍ കലരാതിരിക്കാനും അനുയോജ്യമായ വിധത്തിലാണ് ഈ അറകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.
പശുവിന്റെ സ്വഭാവമുള്ള ഒരു മൃഗത്തെ അമേരിക്കയില്‍ കാണാം.ലേജ് പോള്‍ എന്ന അമേരിക്കന്‍ അണ്ണാനാണിത്, ഇവയും തീറ്റ വായിലാക്കി വച്ചിട്ട് സുരക്ഷിതമായ സ്ഥലത്തെത്തി മെല്ലെ കടിച്ചുമുറിച്ചു തിന്നുന്നു.