ചീര സൂപ്പ്
പാകം ചെയ്യുന്ന വിധം
ചീനച്ചട്ടി ചൂടാക്കി അതില്‍ വെണ്ണ ഇട്ടു ഉരുകുമ്പോള്‍ അരിപ്പൊടി ചേര്‍ത്തു നിറം മാറാതെ ഇളക്കുക.തീയില്‍ നിന്ന് ഒരു നിമിഷം മാറ്റി ചൂടുപാല്‍ ഒഴിച്ച് നന്നായി ഇളക്കുക. ഈ മിശ്രിതം ചെറുതീയില്‍ വച്ച് വീണ്ടും ഇളക്കി ഇറക്കുക.
ചീരയും സവാളയും ചെറുതായി നുറുക്കി വെള്ളം ചേര്‍ത്ത് വേവിക്കുക.മിക്സിയില്‍ ഇട്ടു നല്ലമയത്തില്‍ അരയ്ക്കുക.ഈ മിശ്രിതം ചീനച്ചട്ടിയില്‍ തിളയ്ക്കാന്‍ വയ്ക്കുക. തിളച്ചു തുടങ്ങുമ്പോള്‍ കുറുകിയതും ഉപ്പും ചേര്‍ക്കുക.കുറച്ച് സമയം വാങ്ങി വയ്ക്കുക.നെയ്യില്‍ വറുത്ത ബ്രഡ് കഷണങ്ങള്‍ ചേര്‍ത്ത് ചൂടോടെ ഈ സൂപ്പ് കഴിക്കാം.
ചേരുവകള്‍
1)ചീര – രണ്ടു പിടി
2)വെള്ളം – രണ്ടര കപ്പ്
3)അരിപ്പൊടി – ഒന്നര ടീസ്പൂണ്‍
4)സവാള ഇടത്തരം – രണ്ട്
5)വെണ്ണ – ഒന്നര ടീസ്പൂണ്‍
6)പാല്‍ – ഒരു കപ്പ്