ചിക്കന്‍ സൂപ്പ്
പാകം ചെയ്യുന്ന വിധം
കോഴിയിറച്ചി വൃത്തിയാക്കി ഒരു ഭരണിയിലാക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് വയ്ക്കുക. സവാളയും അരിഞ്ഞു വയ്ക്കണം. കുരുമുളക് ചതച്ചതും കറിവേപ്പില ചതച്ചതും കൂടി ഭരണിയിലാക്കി വായ് മൂടിക്കെട്ടി വേറൊരു പാത്രത്തില്‍ ഇറക്കി വയ്ക്കുക.ആ പാത്രത്തില്‍ പകുതി വെള്ളം ഒഴിച്ച് അടുപ്പത്ത് വച്ച് തിളപ്പിക്കുക.ഇറച്ചി വെന്ത ശേഷം ഭരണിയിറക്കി അതില്‍ നിന്നും എടുത്ത് പിഴിഞ്ഞ് ഒഴിച്ച് എടുക്കുക. ചീനച്ചട്ടി ചൂടാകുമ്പോള്‍ നെയ്യ് ഒഴിച്ച് ഉരുകുമ്പോള്‍ സവാള അരിഞ്ഞതോ ചുവന്നുള്ളിയോ ഇട്ട് മൂപ്പിക്കുക.കടുകും കറിവേപ്പിലയും ഇട്ടു പൊട്ടിയാലുടന്‍ പിഴിഞ്ഞരിച്ച് വച്ചിരിക്കുന്ന സൂപ്പ് ഒഴിച്ച് ഇളക്കി വാങ്ങി അല്പം ഈന്തുപ്പ് കൂടി പൊടിച്ച് യോജിപ്പിച്ച് ആവശ്യത്തിനെടുത്തു ഉപയോഗിക്കുക.
ചേരുവകള്‍
1)കോഴിയിറച്ചി – 1 കിലോ
2)സവാള – 8 എണ്ണം
3)ജീരകം – 2 ചെറിയ സ്പൂണ്‍
4)നെയ്യ് – 2 ചെറിയ സ്പൂണ്‍
5)ഇഞ്ചി – 4 ടീസ്പൂണ്‍
6)വെളുത്തുള്ളി – 2 ചെറിയ സ്പൂണ്‍
7)സവാള – 2
8)കടുക് – അല്പം
9)കറിവേപ്പില – കുറച്ച്