CookingEncyclopediaSoup Recipes

മിക്സഡ്‌ സൂപ്പ്

പാകം ചെയ്യുന്ന വിധം
കോഴിയിറച്ചി എല്ലോടു കൂടി ചെറുതായി മുറിക്കുക. സവാളയും ബീന്‍സും ക്യാരറ്റും കനം കുറച്ച് അരിഞ്ഞു അപ്പച്ചെമ്പിന്‍റെ തട്ടില്‍ വെള്ളമൊഴിച്ച് നിറം പോകാതെ വേവിക്കുക. സെലറി തണ്ട് പൊടിയായി അരിയണം.ഇറച്ചി പാകത്തിന് ഉപ്പും വെള്ളവും വിനാഗിരിയും ചേര്‍ത്ത് വേവിച്ച് ചാറു അരിച്ചൊഴിക്കണം.വെണ്ണ ഉരുകുമ്പോള്‍ സവാളയിട്ട്‌ വഴറ്റണം.വഴന്നാലുടന്‍ മൈദാ ചേര്‍ത്ത് അരിച്ച് വച്ചിരിക്കുന്ന സൂപ്പ് ചേര്‍ക്കുക.
2 കപ്പ്‌ വെള്ളം ഒഴിച്ച് ഓട്ടുമീല്‍ കുറുക്കി ഒരു കപ്പ്‌ ആകുമ്പോള്‍ സൂപ്പില്‍ ഒഴിക്കുക.അവസാനം ക്യാരറ്റും ബീന്‍സും സെലറി തണ്ടും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ സൂപ്പ് വാങ്ങി ചൂടോടെ ഉപയോഗിക്കാം.

ചേരുവകള്‍
1)കോഴിയിറച്ചി – അര കിലോ
2)വെള്ളം – 4 കപ്പ്‌
3)വിനാഗിരി – 1 സ്പൂണ്‍
4)പൊടിയുപ്പ് – പാകത്തിന്
5)വെണ്ണ – 2 ഡിസേര്‍ട്ട് സ്പൂണ്‍
6)സവാള – 2 എണ്ണം
7)മൈദാ – 1 ഡിസേര്‍ട്ട് സ്പൂണ്‍
8)ഓട്ടുമീല്‍ – 2 ഡിസേര്‍ട്ട് സ്പൂണ്‍
9)വെള്ളം – ആവശ്യത്തിനു
10)ബീന്‍സ്,ക്യാരറ്റ് – അര കപ്പ്‌
11)സെലറി – അര കപ്പ്‌