EncyclopediaTell Me Why

ക്ഷീരപഥമെന്നാല്‍ എന്ത്??

ക്ഷീരപഥത്തിന് പാലുമായി ബന്ധമൊന്നുമില്ല. പ്രപഞ്ചം ഒരു മഹാ സ്പോടനത്തെ തുടര്‍ന്നുണ്ടായതാണെന്ന് കരുതപ്പെടുന്നു. ഈ സ്പോടനത്തില്‍ വാതകങ്ങള്‍ ചുരുങ്ങികൂടിയായിരിക്കണം നക്ഷത്രങ്ങള്‍ ഉണ്ടായത്. ഹൈഡ്രജനും ഹീലിയവുമാണ് നക്ഷത്രങ്ങളുടെ പ്രധാനഘടകങ്ങള്‍. ഹൈഡ്രജന്‍ ഹീലിയമായി മാറുന്ന പ്രക്രിയയില്‍ നിന്നും ഊര്‍ജ്ജസ്രവമാണ് നക്ഷത്രങ്ങളില്‍ കാണുന്നത്. നക്ഷത്രങ്ങള്‍ കത്തിതീരാറുണ്ട്, പുതിയവ ജനിക്കാറുമുണ്ടു.
പ്രപഞ്ചത്തില്‍ കോടാനുകോടി നക്ഷത്രങ്ങള്‍ ഉണ്ട്. ഇവയെ ദ്വീപസമൂഹങ്ങളെപ്പോലെ കൂട്ടംകൂട്ടമായി കാണാറുണ്ട്, ഇത്തരം നക്ഷത്രകൂട്ടങ്ങളെ ഗാലക്സികള്‍ എന്നു വിളിക്കുന്നു.ഇത്തരം കോടിക്കണക്കിനു നക്ഷത്രക്കൂട്ടങ്ങള്‍ പ്രപഞ്ചത്തില്‍ ഉണ്ട്. ഈ നക്ഷത്രസമൂഹങ്ങളുടെ ആകൃതിക്കനുസരിച്ച് ഇവയെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ക്രമരഹിത നക്ഷത്രസമൂഹങ്ങളാണ് അവയിലൊന്ന്.നിശ്ചിതമായ ആകൃതിയില്ലാത്ത ഇവയ്ക്കിടയില്‍ വാതകങ്ങളും പൊടിപടലങ്ങളും നിറഞ്ഞിരിക്കും. ചുഴിയാകൃതിയുള്ള നക്ഷത്രസമൂഹമാണ് മറ്റൊന്ന്. ഒരു കേന്ദ്രത്തിനു ചുറ്റും പ്രകാശകരങ്ങളെപ്പോലെ സ്ഥിതിചെയ്യുന്നു ഇവ. ദീര്‍ഘ അണ്‌ഡാകൃതിയിലുള്ള നക്ഷത്രസമൂഹങ്ങളാണ് മൂന്നാമത്തെ വിഭാഗം. പ്രായം കൂടിയ നക്ഷത്രങ്ങളാണ് ഈ കൂട്ടത്തിലുണ്ടാക്കുക. നക്ഷത്രങ്ങള്‍ നക്ഷത്രസമൂഹത്തിന്‍റെ കേന്ദ്രത്തെ വലം വച്ചുക്കൊണ്ടിരിക്കുന്നു.
ഇത്തരം ഒരു നക്ഷത്രസമൂഹത്തിലെ ഒരു ചെറിയ നക്ഷത്രം മാത്രമാണ് സൂര്യന്‍. സൂര്യന്‍ ഉള്‍പ്പെട്ട നക്ഷത്രസമൂഹത്തെയാണ് ക്ഷീരപഥം എന്നു വിളിക്കുന്നത്. ഈ നക്ഷത്ര സമൂഹം ചുഴിയാകൃതിയിലാണ് സ്ഥിതിചെയ്യുന്നത്.
നക്ഷത്രസമൂഹങ്ങള്‍ തമ്മില്‍ ഉദ്ദേശം പത്തുലക്ഷം പ്രകാശവര്ഷം അകലമുള്ളതായി കണക്കാക്കുന്നു. ഇത്തരം കോടിക്കണക്കിനു ഗാലക്സികള്‍ ഉള്ള പ്രപഞ്ചത്തിന്റെ വലിപ്പം എന്തായിരിക്കും.