ശതാവരി സര്‍ബത്ത്
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ ഇടിച്ചു പിഴിഞ്ഞ് നീരും ചെറുനാരങ്ങാ നീരും കൂടി യോജിപ്പിക്കുക. കറുവപ്പട്ട ചതച്ചതും,പഞ്ചസാരയും 8 കപ്പ് വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് അരിക്കുക. രണ്ട് സ്പൂണ്‍ സിട്രിക് ആസിഡ് ചേര്‍ത്ത് തിളപ്പിച്ച് പാനിയാകുമ്പോള്‍ മേല്‍പ്പറഞ്ഞ ചേരുവകള്‍ ഒഴിച്ച് ഒന്നുകൂടി തിളച്ചാലുടന്‍ വാങ്ങണം. അതിനുശേഷം ഒരു കപ്പ് തണുപ്പിച്ച സിറപ്പ് എടുത്ത് പൊട്ടാസ്യം മെറ്റാ ബൈ സള്‍ഫേറ്റ് കലക്കി മേല്‍പ്പറഞ്ഞ സിറപ്പില്‍ ചേര്‍ത്തിളക്കി നിറമുള്ള കുപ്പികളില്‍ ഒഴിച്ച് സൂക്ഷിക്കുക.
ചേരുവകള്‍
1)ശതാവരി കിഴങ്ങ്
ചതച്ച് പിഴിഞ്ഞ നീര് – 8 കപ്പ്
2)ചെറുനാരങ്ങാ നീര് – 2 കപ്പ്
3)പഞ്ചസാര – 4 കിലോ
4)കറുവാ തൊലി – 8 കഷണം
5)സിട്രിക് ആസിഡ് – 2 ചെറിയ സ്പൂണ്‍