കാശുമാങ്ങാ ജൂസ്
പാകം ചെയ്യുന്ന വിധം
കശുമാങ്ങ കുക്കറില്‍ പാകപ്പെടുത്തി 10 മിനിറ്റ് തണുപ്പിക്കാന്‍ വയ്ക്കുക. പഴം നല്ല വണ്ണം ഉടച്ച് ചാറുപിഴിഞ്ഞെടുത്ത് ജലാറ്റിന്‍ ചേര്‍ത്ത് ഇളക്കി 15 മിനിറ്റ് നേരം അനക്കാതെ വയ്ക്കണം.പിന്നീട് ജൂസ് തെളിഞ്ഞ് വരുമ്പോള്‍ പഞ്ചസാര ചേര്‍ത്തിളക്കണം.ചീത്തയാകാതിരിക്കാന്‍ സോഡിയം ബെന്‍സോയേറ്റ് എന്ന രാസവസ്തു അല്പം ചേര്‍ത്ത് ജൂസ് തിളപ്പിക്കുക.കുപ്പികളില്‍ നിറച്ച് വച്ച് ഉപയോഗിക്കാം.
ചേരുവകള്‍
1)പഴുത്ത കശുമാങ്ങാ – 2 കിലോ
2)പഞ്ചസാര – അരകിലോ
3)വെള്ളം – ആവശ്യത്തിന്