റോസ് സിറപ്പ്
തയ്യാറാക്കുന്ന വിധം
പഞ്ചസാര വെള്ളം ചേര്‍ത്ത് അടുപ്പില്‍ വച്ചു അലിയുമ്പോള്‍ അരിച്ചെടുക്കുക.സിട്രിക് ആസിഡ് ചേര്‍ത്ത് അടുപ്പില്‍ വച്ച് ഇളക്കി ഒരു നൂല്‍ പാവാകുമ്പോള്‍ അടുപ്പില്‍ നിന്ന്‍ ഇറക്കി വയ്ക്കുക.എസ്സന്‍സും കളറും ചേര്‍ക്കുക.
ശരിക്കു തണുത്തു കഴിഞ്ഞാല്‍ കാല്‍ കപ്പ് സിറപ്പില്‍ പൊട്ടാസ്യം മെറ്റാ ബൈ സള്‍ഫേറ്റ് കലക്കി മുഴുവന്‍ സിറപ്പില്‍ ചേര്‍ത്തിളക്കി ഉണങ്ങിയ കുപ്പിയിലാക്കി വയ്ക്കുക.
ചേരുവകള്‍
1)പഞ്ചസാര – ഒരു കിലോ
വെള്ളം – രണ്ടു കപ്പ്
2)സിട്രിക് ആസിഡ് – ഒരു സ്പൂണ്‍
3)റോസ് എസ്സന്‍സ് – അര ടീസ്പൂണ്‍
4)കൊച്ചിനീല്‍ കളര്‍ – രണ്ടു തുള്ളി
5)പൊട്ടാസ്യം മെറ്റാ ബൈ
സള്‍ഫേറ്റ് – രണ്ടു നുള്ള്