EncyclopediaTell Me Why

സീല്‍ കരയുന്നത് എന്തിന്?

എല്ലാ സമയവും സീലിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ക്കൊണ്ടിരിക്കും. കടലിലായാലും കരയിലായാലും ഈ പ്രവര്‍ത്തനത്തിനു ഭംഗമുണ്ടാവില്ല. സീല്‍ കരയുകയൊന്നുമല്ല ചെയ്യുന്നത്. സീലിന്റെ കണ്ണിന്‍റെ ചുറ്റുമുള്ള ഗ്രന്ഥികള്‍ നിരന്തരം ഒരു തരം ദ്രാവകം പുറപ്പെടുവിക്കുന്നു. സീലിന്റെ കണ്ണിനെ രക്ഷിക്കാനാണ് ഇങ്ങനെ ദ്രാവകം സ്രവിപ്പിക്കുന്നത്.