മാര്‍ബിള്‍ ഐസ്ക്രീം
തയ്യാറാക്കുന്ന വിധം
മുട്ടയുടെ മഞ്ഞക്കുരു മാത്രം എടുത്ത് പതപ്പിച്ച് തിളച്ച പാല്‍ ഒഴിച്ച് പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് ഇളക്കി പതയ്ക്കണം.ഒരു പാത്രത്തില്‍ പിരിഞ്ഞ് പോകാതെ ഒഴിച്ച് കുറുക്കിയെടുക്കണം. രണ്ട് കപ്പ് തണുത്ത പാല് കോണ്‍ഫ്ലവര്‍ കലക്കി അരിച്ച് കസ്റ്റാര്‍ഡ് തിളച്ചു വരുമ്പോള്‍ ഒഴിച്ച് കുറുക്കുക ജലാറ്റിന്‍ പൊടി കുതിര്‍ത്ത് തിളച്ച വെള്ളത്തിന്റെ മീതെ പിടിക്കുമ്പോള്‍ ഉരുകും.ഉരുകിയ ജലാറ്റിന്‍ കസ്റ്റാര്‍ഡില്‍ സാവധാനം ഒഴിച്ച് പതയ്ക്കണം.വാനില എസ്സന്‍സും ചേര്‍ത്ത് ഐസ് പെട്ടിയില്‍ വയ്ക്കണം ഉറച്ചു കഴിഞ്ഞാല്‍ പുറത്തെടുത്ത് പകുതി അലിയുമ്പോള്‍ തണുത്ത ക്രീം പതച്ച് ചേര്‍ക്കണം.
മുട്ടയുടെ വെള്ള എടുത്ത് വളരെ കട്ടിയായി പഞ്ചസാര വിതറി ചെറുനാരങ്ങാ നീരും വാനിലാ എസ്സന്‍സും ചേര്‍ത്ത് പതയടങ്ങാതെ കസ്റ്റാര്‍ഡ് കൂട്ടില്‍ യോജിപ്പിക്കുക. കൊക്കോ കലക്കി കുറുക്കണം. കസ്റ്റാര്‍ഡ് കൂട്ട് ഐസ്ക്രീം പാത്രത്തില്‍ ഒഴിക്കണം.കൊക്കോ കുറുക്കിയത് തണുത്ത ഉടന്‍ ഐസ്ക്രീമിന്റെ രണ്ട് ഭാഗത്തായി ഒഴിച്ച് മുള്ളുകൊണ്ട് സാവധാനം കലക്കണം.കസ്റ്റാര്‍ഡ് കൂട്ടില്‍ കൊക്കോ മുഴുവനും കലങ്ങിപ്പോകാതെ നോക്കണം.ഫ്രീസറില്‍ വച്ച് ഐസ്ക്രീം സെറ്റ് ചെയ്യണം.
ചേരുവകള്‍
1)മുട്ട – 4 എണ്ണം
2)ചൂടുപാല്‍ – രണ്ടര കപ്പ്
3)പഞ്ചസാര – 12 ഡിസേര്‍ട്ട് സ്പൂണ്‍
4)കണ്ടന്‍സ്ഡ് മില്‍ക്ക് – 1 ടിന്‍
5)തണുത്ത പാല്‍ – 1 കപ്പ്
6)കോണ്‍ഫ്ലവര്‍ – 2 ഡിസേര്‍ട്ട് സ്പൂണ്‍
7)ജലാറ്റിന്‍ പൊടി – 2 ടീസ്പൂണ്‍
8)തണുത്ത വെള്ളം – 2 ഡിസേര്‍ട്ട് സ്പൂണ്‍
9)വനിലാ എസ്സന്‍സ് – 1 ടീസ്പൂണ്‍
10)മുട്ട – 8 എണ്ണം
11)ക്രീം – 4 കപ്പ്
12)പഞ്ചസാര – 8 ഡിസേര്‍ട്ട് സ്പൂണ്‍
13)ചെരുനരങ്ങാനീര് – 1 ടീസ്പൂണ്‍
14)വനിലാ എസ്സന്‍സ്- 1 ടീസ്പൂണ്‍
15)കൊക്കോ – 4 ഡിസേര്‍ട്ട് സ്പൂണ്‍
16)വെള്ളം – അര കപ്പ്