EncyclopediaTell Me Why

മുതലയും ചീങ്കണ്ണിയും തമ്മിലുള്ള വ്യത്യാസം എന്ത്?

കാഴ്ചയില്‍ ഏതാണ്ട് ഒരുപോലെയിരിക്കുന്ന ജീവികളാണ് മുതലയും ചീങ്കണ്ണിയും. ക്രോക്കഡൈലിഡേ എന്ന കുടുംബത്തില്‍പ്പെട്ട രണ്ടു സ്പീഷീസുകളാണ് മുതലയും,ചീങ്കണ്ണിയും.
ഒറ്റിയാന്റേതുപോലുള്ള ശരീരമുള്ള മുതലയുടെ മുഖഭാഗം കൂടുതല്‍ പരന്നിരിക്കുന്നു. ഇതിന്‍റെ കഴുത്തില്‍ എടുത്തു കാണാവുന്ന നാലു ശല്‍ക്കങ്ങള്‍ ഉണ്ട്. ചീങ്കണ്ണിയില്‍ പോസ്റ്റ്‌ ഓക്സിപിറ്റല്‍ എന്നു പറയുന്ന ഈ ശല്‍ക്കങ്ങള്‍ ഉണ്ടാവുകയില്ല. ചീങ്കണ്ണിയുടെ ശരീരം സാമാന്യം മെലിഞ്ഞതും തലയും മുഖഭാഗവും നീളം കൂടി വീതി കുറഞ്ഞതുമായിരിക്കും. ചീങ്കണ്ണിക്ക് 8 മീറ്റര്‍ വരെ നീളമുണ്ടാകുമ്പോള്‍ മുതലയുടെ നീളം പരമാവധി 31/2 മീറ്റര്‍ മാത്രമാണ്.