EncyclopediaTell Me WhyWild Life

കീരി പാമ്പിനെ തോല്‍പ്പിക്കുന്നത് എങ്ങനെ?

കീരി സമര്ത്ഥനായ ഒരു യുദ്ധ തന്ത്രജ്ഞ്നാണ്. പാമ്പുമായുള്ള യുദ്ധത്തില്‍ കീരി ഈ തന്ത്രങ്ങള്‍ പുറത്തെടുക്കുന്നു. കൊത്താനായി ആഞ്ഞടുക്കുന്ന പാമ്പില്‍ നിന്നും കീരി വളരെ വേഗം ഒഴിഞ്ഞുമാറുന്നു. തന്‍റെ ശരീരത്തിലെ രോമങ്ങള്‍ ഉയര്‍ത്തി നിര്‍ത്താനുള്ള കഴിവ് കീരിക്കുണ്ട്. ഇങ്ങനെ രോമങ്ങള്‍ എഴുന്നു നില്‍ക്കുന്നത് കൊണ്ട് കീരിയുടെ ശരീരവലിപ്പം വളരെ കൂടുതലായി തോന്നും, മാത്രമല്ല പാമ്പിന്‍റെ കൊത്ത് ഏല്‍ക്കാതിരിക്കുകയും ചെയ്യുന്നു.
വിഫലമായ ഒരു കൊത്തിനുശേഷം അടുത്ത കൊത്തിനായി ഫണം ഉയര്‍ത്തുന്നതിനിടയ്ക്ക് തന്നെ കീരി പാമ്പിനുമേല്‍ ചാടിവീണിരിക്കും, കീരിയുടെ ശരീരത്തിന് പാമ്പിന്‍റെ വിഷത്തെ ചെറുക്കാനുള്ള ശക്തി വളരെ കൂടുതലാണ്.
കീരിയുടെ പ്രധാനപ്പെട്ട ആഹാരങ്ങളില്‍ ഒന്നാണ് പാമ്പ്‌, വളരെ വിഷമുള്ള പാമ്പുകളെപ്പോലും കീരി കൊന്നു തിന്നാറുണ്ട്.