ചീവീടുകള്‍ ചിലയ്ക്കുന്നത് എങ്ങനെ?
മിക്ക ഷഡ്പദങ്ങളും ശബ്ദമുണ്ടാക്കുന്നത് ശരീരത്തിലെ ഏതെങ്കിലും ഭാഗങ്ങള്‍ തമ്മില്‍ ഉരസിയാണ്. നാടന്‍ ചീവീടിന്റെ ചിറകിലുള്ള അരം പോലെ വക്കുള്ളതും, ചീവുളി പോലുള്ളതുമായ രണ്ടുഭാഗങ്ങള്‍ തമ്മില്‍ വളരെ വേഗതയില്‍ ഉരസിയാണ് അത് ശബ്ദമുണ്ടാക്കുന്നത്. ഇവ തമ്മില്‍ ഉരസുമ്പോഴുണ്ടാകുന്ന കമ്പനങ്ങള്‍ ചിറകിലെ മിനുസമുള്ള ചില ഭാഗങ്ങളില്‍ തട്ടി പ്രതിധ്വനിച്ചാണ് ശബ്ദം ഉണ്ടാക്കുന്നത്.
കാടന്‍ ചീവീടുകള്‍ ഉദരാഗ്രത്തിലുള്ള രണ്ടു അവയവങ്ങള്‍ ഉരസിയാണ് ശബ്ദമുണ്ടാക്കുന്നത്.
ചീവീടുകള്‍ ഇണയെ ആകര്‍ഷിക്കാനാണ് ശബ്ദമുണ്ടാക്കുന്നത്, ഇങ്ങനെ പുറപ്പെടുവിക്കുന്ന ശബ്ദം ശരിയായി മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക അവയവങ്ങള്‍ ഇണകള്‍ക്ക് ഉണ്ട്.സ്വന്തം ജാതി ചീവീടുകളുടെ ശബ്ദവും ഇവ തിരിച്ചറിയുന്നു.