സാദം
തയ്യാറാക്കുന്ന വിധം
പരിപ്പ് വേവിച്ച് വയ്ക്കുക.പുളി പുഴിഞ്ഞ് നീരെടുക്കുക. മസാലകള്‍ അല്പം എണ്ണയില്‍ വറുത്ത് അരയ്ക്കുക. പരിപ്പ് വെന്തശേഷം മസാലയും ഗരം മസാലയും കറിവേപ്പിലയും അരിയും ഉപ്പും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക.വെന്തു കഴിഞ്ഞാല്‍ വെള്ളം വറ്റുന്നതുവരെ ചെറിയ തീയില്‍ വേവിക്കുക. അടുപ്പില്‍ നിന്നിറക്കി വച്ച് തേങ്ങാ ചിരകിയതും കൊത്തമല്ലിയിലയും നെയ്യും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം.
ചേരുവകള്‍
1)തുവരന്‍ പരിപ്പ് – അര കിലോ
2)അരി – 1 കിലോ
3)പുളി – 2 ഉരുള
4)മല്ലി – 60 ഗ്രാം
5)വറ്റല്‍ മുളക് – 30-40 ഗ്രാം
6)കടലപ്പരിപ്പ് – 10 ഗ്രാം
7)ഉഴുന്നുപരിപ്പ് – 10 ഗ്രാം
8)ഉലുവ – 2 ടീസ്പൂണ്‍
9)കായം – 2 ടീസ്പൂണ്‍
10)തേങ്ങ – 1
11)ഉപ്പ് – പാകത്തിന്
12)കടുക് – 2 ടീസ്പൂണ്‍
13)ഉഴുന്ന് – 2 ടീസ്പൂണ്‍
14)കറിവേപ്പില – 2 തുണ്ട്
15)അണ്ടിപ്പരിപ്പ് – 100 ഗ്രാം
16)ഗരം മസാല – 10 ഗ്രാം
17)വെളിച്ചെണ്ണ – 30 ഗ്രാം
18)മല്ലിയില – 2 തുണ്ട്