മുത്ത് ഉണ്ടാകുന്നത് എങ്ങനെ?
വളരെ മനോഹരവും അമൂല്യവുമായ വസ്തുവാണത്. ഇത് മനുഷ്യന്‍ നിര്‍മ്മിക്കുന്നതാണ് എന്നു കരുതുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കടലില്‍ ജീവിക്കുന്ന ജീവിയുടെ പ്രവര്‍ത്തനഫലമായാണ് മുത്ത് ഉണ്ടാകുന്നത്. ഓയ്സ്റ്റര്‍ എന്നാണ് ആ ജീവിയുടെ പേര്. മറ്റു ജീവികളുടെ ആക്രമണത്തിനെതിരെ പ്രതിരോധം സൃഷ്ടിക്കുമ്പോഴാണ് ഓയ്സ്റ്ററുകള്‍ക്കുള്ളില്‍ മുത്തുകള്‍ ഉണ്ടാകുന്നത്. മറ്റെന്തെങ്കിലും വസ്തുക്കള്‍ ഓയ്സ്റ്ററുകള്‍ അവ ഉത്പാദിപ്പിക്കുന്ന ഒരു പദാര്‍ത്ഥംകൊണ്ട് ആ വസ്തുവിനെ മൂടുന്നു.ഇത് വളരെക്കാലം കൊണ്ട് ഉറച്ച് കട്ടിയാകുന്നു. ഇങ്ങനെ ലഭിക്കുന്ന വസ്തുവാണ് മുത്ത് എന്നറിയപ്പെടുന്നത്. മനുഷ്യനിര്‍മ്മിതമായ പല മുത്തുകളുമുണ്ട്.എന്നാല്‍ ഇവയ്ക്കൊന്നും യഥാര്‍ത്ഥ മുത്തിനോളം ഭംഗിയില്ല.